മിമിക്രി കലാകാരന്മാര്‍ സുരേഷ് ഗോപിയെ അനുകരിക്കുമ്പോള്‍ സ്ഥിരമായി ഏറ്റെടുക്കാറുള്ള ഡയലോഗുകളില്‍ ഒന്നാണ് കമ്മീഷണറിലെ കഥാപാത്രത്തിന്റേത്. ഇപ്പോഴിതാ അച്ഛന്റെ ഹിറ്റ് ഡയലോഗ് സദസിന് മുമ്പില്‍ അവതരിപ്പിച്ച് കൈയടി നേടിയിരിക്കുകയാണ് മകന്‍ ഗോകുല്‍ സുരേഷും. ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ് സദസിന്റെ മനസ് കീഴടക്കിയത്. കമ്മിഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ പ്ഭ പുല്ലേ… എന്ന് തുടങ്ങുന്ന ഡയലോഗാണ് ഗോകുല്‍ സുരേഷ് വേദിയില്‍ അവതരിപ്പിച്ചത്. നവാഗതനായ സൈജു എസ്.എസാണ് ഇരയുടെ സംവിധാനം നിര്‍വഹിച്ചിരുന്നത്. ഗോകുലിനും പുറമെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
https://youtu.be/YcbIvxj85Dk
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: suresh gopi