ദക്ഷിണാഫ്രിക്കയിൽ സ്വർണമല: 60 ബില്യൺ കോടിയുടെ സ്വർണം; ഡിസംബറിൽ സ്വർണ വില 5000…!!!

ഇന്റർനാഷണൽ ഡെസ്‌ക്

മാറ്റ്‌സമോ: 60 കിലോമീറ്റർ ചുറ്റളവിൽ 4800 അടി ഉയരമുള്ള സ്വർണ മല ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്തിൽ നിലവിൽ ഉപയോഗത്തിലിരിക്കുന്ന സ്വർണത്തിന്റെ നൂറ് മടങ്ങ് ഇരട്ടി സ്വർണശേഖരമുള്ള മലയാണ് ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കൾച്ചറൽ വില്ലേജിലെ കാടുകളിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഈ സ്വർണ മലയിൽ ഖനനം തുടങ്ങാൻ വേണ്ട സജീകരണങ്ങൾ നടത്താൻ പ്രാദേശിക സർക്കാർ നിർദേശം നൽകി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിനു വേണ്ട സജീകരണങ്ങളുമായി മുന്നിൽ നിൽക്കുന്നത്. ഈ വൻ നിധി ശേഖരം പുറത്തു വന്നാൽ ലോകത്തിലെ സ്വർണ വില 5000 ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.
ദക്ഷിണ അഫ്രിക്കയിലെ കൾച്ചറൽ വില്ലേജായ മാറ്റ്‌സമോയുടെ ഉൾകാടുകളിൽ ആദിവാസി ഗോത്രസമൂഹത്തിന്റെ സംരക്ഷണയിലുള്ള മലമുകളിൽ സ്വർണ സാന്നിധ്യം കണ്ടതിനെ തുടർന്നു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷക സംഘം പരിശോധന നടത്തി വരികയായിരുന്നു. 100 കിലോമീറ്ററിലേറെ ചുറ്റളവുള്ള പതിനായിരം അടി ഉയരമുള്ള വൻ മലയാണ് ഇത്. ഈ മല പൂർണമായും കാടുകളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മലയിലെ സ്വർണ സാന്നിധ്യം ഇതുവരെയും കണ്ടെത്തിയിരുന്നുമില്ല. ഈ കാടിനുള്ളിൽ കടക്കുന്നവരെ വിദ്യാഭ്യാസമില്ലാത്ത പുറം ലോകവുമായി ബന്ധമില്ലാത്ത ആദിവാസികളാണ് ഇതുവരെ നേരിട്ടിരുന്നത്. ഇവർക്കു പ്രാഥമിക വിദ്യാഭ്യാസം അടക്കം നൽകിയാണ് ഇപ്പോൾ ഗവേഷകർ കുന്നിൻ മുകളിലെ സ്വർണ സാന്നിധ്യം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടർന്നു കഴിഞ്ഞ മാസമാണ് ഗവേഷക സംഘം തങ്ങളുടെ പ്രാഥമിക ഗവേഷണം പൂർത്തിയാക്കിയത്. നൂറ് കിലോമീറ്റർ വിസ്ത്രിതിയുള്ള മലയിൽ 60 കിലോമീറ്റർ വരെയുള്ള ഭാഗം സ്വർണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 4800 അടി ഉയരം വരെ സ്വർണ സാന്നിധ്യമുണ്ടെന്നും ഗവേഷകർ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പ്രകൃതിയ്ക്കും മലയ്ക്കും നാശമുണ്ടാകാത്ത രീതിയിൽ സ്വർണ ഖനനം ആരംഭിക്കുന്നതിനായാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
സ്വർണഖനനം പൂർത്തിയായാൽ ഏതാണ് 60 ബില്യൺ കോടിയുടെ സ്വർണശേഖരം ഇവിടെ നിന്നു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പ്രതീക്ഷിക്കുന്ന സ്വർണം ലഭിച്ചാൽ രാജ്യാന്തര തലത്തിൽ സ്വർണത്തിന്റെ വില അയ്യായിരം ഇന്ത്യൻ രൂപയിൽ താഴെയാകുമെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top