തവിട് കഴിച്ച് വിശപ്പകറ്റി അച്ഛന്‍, മകളെ സ്വര്‍ണ്ണം നേടാന്‍ പ്രാപ്തയാക്കിയ പിതാവ്‌

ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 800 മീറ്ററിൽ സ്വർണം നേടിയ തമിഴ്നാട് സ്വദേശി ഗോമതി മാരിമുത്തുവിന് പറയാനുള്ളത് കഠിനാധ്വാനത്തിന്റെ കഥയാണ്. ദാരിദ്ര്യവും കഷ്ടപ്പാടും സാമ്പത്തിക ബാധ്യതയും മാത്രം നിറഞ്ഞ 30 വർഷങ്ങളെക്കുറിച്ച് പറയുമ്പോൾ ഗോമതിയുടെ കണ്ണുനിറയും.

തന്നെ ഒരു കായിക താരമാക്കി വളർത്തിയാക്കാൻ അച്ഛൻ മാരിമുത്തു ഒരുപാട് കഷ്ടപ്പെട്ടുവെന്നും എന്നാൽ ഇന്ന് ആ നേട്ടം കാണാൻ അച്ഛനില്ലെന്നും കണ്ണീരോടെ ഗോമതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുച്ചിയിലെ മുതിക്കണ്ടം എന്ന ഗ്രാമത്തില്‍ കൃഷി ഉപജീവനമാർഗമായി സ്വീകരിച്ച ആറംഗ കുടുംബമായിരുന്നു ഗോമതിയുടേത്. നാല് മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു ഗോമതി. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന ബാല്യം.

അന്ന് തനിക്കുള്ളതും കൂടി മക്കൾക്ക് പകുത്തു നൽകിയ അച്ഛൻ ഗോമതിയുടെ കായിക ജീവത്തിന് പകരം നൽകിയത് വിശപ്പേറിയ രാപകലുകളായിരുന്നു. എന്നാല്‍ ഒരു വാഹനാപകടത്തില്‍ അച്ഛന് പരിക്കേറ്റതോടെ ആ കുടുംബത്തിൻ്റെ താളം നഷ്ടപ്പെട്ടു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ അവർ ഏറെ ബുദ്ധിമുട്ടി.

തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന സ്കൂട്ടറിൽ അതിരാവിലെ തന്നെ ഗോമതിയെ മാരിമുത്തു പരിശീലനത്തിനായി എത്തിക്കും. പട്ടിണി പങ്കു വെച്ചുണ്ടാക്കുന്ന കുറച്ചു ഭക്ഷണത്തിൽ തൻ്റെ പങ്കു കൂടി അച്ഛൻ ഗോമതിക്ക് നൽകും. അതോടെ അച്ഛൻ പട്ടിണി. കന്നുകാലികൾക്ക് നൽകുന്ന തവിട് കഴിച്ച് ആ അച്ഛൻ പലപ്പോഴും വിശപ്പകറ്റി.

തൻ്റെ ജീവിതം പകരം നൽകിയ ആ അച്ഛൻ ഗോമതിയെ എത്തിച്ചത് ഏഷ്യൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൻ്റെ സുവർണ്ണ ജേതാക്കൾക്കുള്ള പോഡിയത്തിലായിരുന്നു. പക്ഷേ, അത് കാണാൻ അച്ഛനുണ്ടായില്ല. വില്ലനായത് ക്യാൻസർ. അർബുദം ബാധിച്ച അച്ഛൻ മകൾ വളർന്ന് അലുതായി ഇന്ത്യക്ക് വേണ്ടി സ്വർണ്ണമണിഞ്ഞത് കാണാൻ ഭാഗ്യമില്ലാതെ മരണപ്പെട്ടു.

ട്രാക്കില്‍ നില്‍ക്കുമ്പോള്‍ അച്ഛന്റെ മുഖം ഓര്‍മവരും. വിതുമ്പിക്കൊണ്ട് ഗോമതി പറയുന്നു, “എന്റെ ദൈവമായിരുന്നു അച്ഛന്‍”.

Top