വിമാനയാത്ര വിലക്കുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. പെരുമാറ്റചട്ടങ്ങളെ മൂന്നായി തിരിച്ചാണ് പുതിയ ചട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റം, ശാരീരികമായ കയ്യേറ്റം, ജീവന്‍ അപായപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം എന്നിങ്ങനെയുള്ള മൂന്ന് ചട്ടങ്ങള്‍ക്കും പ്രത്യേകം വിലക്കുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആംഗ്യം കൊണ്ടുള്ള പെരുമാറ്റവും, മോശം പദാവലികളും തെറികളും വാക്കുകള്‍ ഉപയോഗിച്ചുള്ള പരുഷമായ പെരുമാറ്റ ചട്ടത്തില്‍ മൂന്ന് മാസം വരെ വിലക്കാണ് ഏര്‍പ്പെടുത്തുക. പിടിച്ച് തള്ളുക, തൊഴിക്കുക, ഇടിക്കുക, അനുചിതമായി സ്പര്‍ശിക്കുക എന്നിങ്ങനെയുള്ള ശാരീരികമായ കയ്യേറ്റത്തില്‍ ആറ് മാസം വരെ വിലക്ക് ഏര്‍പ്പെടുത്തും. കൈയേറ്റം ചെയ്യുക, വിമാന ഉപകരണങ്ങള്‍ക്കും മറ്റും കേടുപാടു വരുത്തുക തുടങ്ങിയവ ജീവന്‍ അപായപ്പെടുത്തുന്ന ചട്ടത്തില്‍ ഉള്‍പ്പെടും. ഇവയ്ക്ക് രണ്ട് വര്‍ഷമോ, ആജീവനാന്ത വിലക്കോ ലഭിച്ചേക്കാം. സുരക്ഷയുടെ പേരില്‍ വിമാന വിലക്ക് ചട്ടങ്ങളേര്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി.
വിമാനയാത്രാ വിലക്കിന്‍റെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു
Tags: government list