പ്രവാസികളെ കാത്തിരിക്കുന്നത് വൻശമ്പള വർധന; പ്രതീക്ഷയോടെ മലയാളികൾ

സ്വന്തം ലേഖകൻ

സൗദി: ഗൾരാജ്യങ്ങൾ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറിയതോടെ തൊഴിലാളികളുടെ ശമ്പളം അടക്കമുള്ള ആനൂകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.  ജീവിത ചിലവ് കൂടിയത്, നികുതികൾ പുതുതായി പല സാധനങ്ങൾക്കും ഏർപ്പെടുത്തിയത്, എണ്ണവില കൂട്ടിയത് എന്നിവ മൂലം ജനങ്ങളുടെ വരുമാനത്തിൽ ഉണ്ടായ നഷ്ടം നികത്താൻ ഗൾഫ് രാജ്യങ്ങൾ തത്വത്തിൽ തീരുമാനിച്ചുകഴിഞ്ഞു.പ്രതിസന്ധികളിൽനിന്നും ഗൾപ്ഗ് മേഖല കരകയറുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് വേതനത്തിലേ വർദ്ധനവ് നീക്കങ്ങൾ.ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയ ഔൺ ഹെവിറ്റ് സമിതി പുറത്തുവിടതാണ് ഈ വിവരങ്ങൾ. 2016 കാലത്ത് ചുരുങ്ങിയത് 4.4 മുതൽ 4.9ശതമാനം വരെ വേതന വർദ്ധനവ് നിലവിൽ വരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുമായി ബന്ധപ്പെട്ട റിപോർട്ട് ഗൾഫിൽ വൻ വാർത്താ പ്രാധാന്യത്തോടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിടുണ്ട്.സൗദിയിൽ ഏറ്റവും കൂടുതൽ 4.4%, യു.എ.ഇയിൽ 4.6,കുവൈറ്റ് 4.3,ബഹറിൻ 4.8,ഒമാൻ 4.3, ഖത്തർ 3.6എന്നിങ്ങനെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ. ഈവർഷം തന്നെ മിക്കവാറും കമ്പിനികളിൽ ഇത് നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നല്കും.

2017 ൽ കണക്കാക്കുന്ന വേതന വർദ്ധനവ് ഇതിൽ കൂടുതലാണ്.4.5 മുതൽ 4.9 ശതമാനം വരെയാണ് 2017 പ്രതീക്ഷിക്കുന്നതും പ്ലാൻ ചെയ്യുന്നതുമായ ശംബള വർദ്ധന. ഏറ്റവും കൂടുതൽ 2017ലും സൗദിയിലാണ്-4.0%.. സർക്കാർ മേഖലയിൽ 4.8 മുതൽ 7 % വരെ വേതന വർദ്ധനവ് നടപ്പിലാക്കുമെന്നാണ് റിപോർട്ടുകൾ.ജനങ്ങളുടെ വരുമാനത്തിന്റെ നല്ല പങ്കും ഈ ഇയിടെ ഏർപ്പെടുത്തിയ നികുതി പരിഷ്‌കാരങ്ങളും, വാടക നിയമങ്ങളും, വില കയറ്റവും, എൺനവിലയും അപഹരിക്കുകയാണ്. ഇതിൽ നിന്നും തെല്ലൊരാശ്വാസമാകും വേതനം കൂട്ടൽ

2017ൽ ഗൾഫ് രാജ്യങ്ങളുടെ ധന സ്ഥിതി 2016ലേക്കാൾ ഏറെ മെച്ചമായിരിക്കും. എണ്ണയേക്കാൾ വരുമാനം മറ്റ് നികുതികളിൽനിന്നും ടൂറിസത്തിൽ നിന്നും ലഭിക്കും എന്നാണ് വിലയിരുത്തൽ. ലോകത്തേ വേതന സാമ്പത്തിക സർവേയിൽ മുൻ നിരയിൽ നില്ക്കുന്ന AON ആണ് ഗൾഫിലേ റിപോർട്ട് പുറത്തുവിട്ടത്

Top