ഓണം ആഘോഷിക്കാന്‍ വരുന്ന ഗള്‍ഫ് മലയാളികള്‍ നിരാശരായി മടങ്ങേണ്ടി വരും. കാരണം വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടിയിരിക്കുകയാണ്.
ആറിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഓണാഘോഷം കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങിപ്പോവുകയെന്ന ലക്ഷ്യത്തോടെയെത്തുന്ന മലയാളികളെ പരമാവധി പിഴിയുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടാക്കിയിരിക്കുന്നത്.
30,000 മുതല്‍ ഒരു ലക്ഷം വരെയാണ് കേരളത്തില്‍ നിന്നു വിദേശത്തേക്കു വിവിധ വിമാനക്കമ്പനികളുടെ പുതിയ നിരക്ക്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ധനവ് കൂടിയാണിത്.
നേരത്തേ കേരളത്തില്‍ നിന്നും റിയാദിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 വരെ ആയിരുന്നു. എന്നാല്‍ അത് ഇത്തവണ 50,000 മുതല്‍ 80,000 വരെയാക്കി ഉയര്‍ത്തി.
ഒമാന്‍ എയറില്‍ 51,200, എയര്‍ ഇന്ത്യയില്‍ 51,300, എയര്‍ അറേബ്യയില്‍ 73800, എത്തിഹാദ് 85500 എന്നിങ്ങനെയാണ് പുതിയ നിരക്ക്.
കേരളത്തില്‍ നിന്നും കുവൈത്തിലെത്താന്‍ 24,000 മുതല്‍ 82,650 വരെയാണ് പുതിയ ടിക്കറ്റ് നിരക്ക്. എയര്‍ എക്‌സ്പ്രസ് ടിക്കറ്റിനാണ് 24,000 രൂപ. ഒമാന്‍ എയറിന് 58,000, എത്തിഹാദ് എയറിന് 82,650 എന്നിങ്ങനെയാണ് നിരക്കുകള്‍.
കേരളത്തില്‍ നിന്നും അബൂദബിയിലെത്താന്‍ 30,150 രൂപ മുതല്‍ 58,860 രൂപ വരൊണ് നിരക്ക്. എയര്‍ ഇന്ത്യ ടിക്കറ്റിനാണ് 30,150 രൂപ. ജെറ്റ് എയറിന് 51,780ഉം എത്തിഹാദ് എയറിന് 58,860 രൂപയമാവും.
ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. ഒമാന്‍ എയറില്‍ 42,700 രൂപയും എത്തിഹാദ് എയറില്‍ 99,350 രൂപയാണ് ടിക്കറ്റ് നിരക്ക്.
മുമ്പ് 5000 മുതല്‍ 10,000 രൂപ വരെയായിരുന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍ ഇത് ഇപ്പോള്‍ 40,000 രൂപ വരെയായാണ് കുത്തനെ ഉയര്‍ന്നത്. ഷാര്‍ജയിലേക്കും 40,000 തന്നെയാണ് പുതിയ നിരക്ക്.