ജനനേന്ദ്രിയം ഉപയോഗിച്ച് വെയ്റ്റ് ലിഫ്റ്റ് ചെയ്യാനായിരുന്നു യുവാവിന്‍റെ ശ്രമം. അതും രണ്ടരക്കിലോയുടെ കട്ടി. രണ്ടരക്കിലോയുടെ കട്ടി ജനനേന്ദ്രിയത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ പറ്റുന്നില്ല. പഠിച്ച പണി പതിനെട്ടും നോക്കി. രക്ഷയില്ല. ഒടുവില്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു ജിം അധികൃതര്‍. അഗ്നിശമന സേന സ്ഥലത്തെത്തി. രണ്ടരക്കിലോയുടെ കട്ടി മുറിച്ചുമാറ്റിയാണ് ആളെ രക്ഷിച്ചെടുത്തത്. എന്തിന് വേണ്ടിയാണ് ഇത് ചെയ്തത് എന്ന് ഒരുപക്ഷേ ഇത് ചെയ്ത ആളിന് മാത്രമേ അറിയൂ. ജര്‍മന്‍ നഗരമായ വോംസിലായിരുന്നു കഴിഞ്ഞ ദിവസം ഈ സംഭവം അരങ്ങേറിയത്. രണ്ടരക്കിലോയുടെ കട്ടി ജനനേന്ദ്രിയത്തില്‍ തൂക്കുകയായിരുന്നു ഇയാള്‍. ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ ഡോക്ടര്‍മാരെ വിളിച്ചുവരുത്തി. ഇവരും കൂടി പരാജയപ്പെട്ടതോടെയാണ് ഫയര്‍ഫോഴ്‌സിനെ വിളിക്കേണ്ടി വന്നത്. യുവാവിന് അനസ്‌തേഷ്യ നല്‍കിയ ശേഷമാണ് അഗ്നിശമന സേന ഭാരക്കട്ടി മുറിച്ചെടുത്തത്. വിജയകരമായ ഓപ്പറേഷന് ശേഷം ചിത്രങ്ങള്‍ സഹിതം സംഭവം ഫേസ്ബുക്ക് പേജില്‍ വിവരിക്കുകയും ചെയ്തു അഗ്നിശമന സേന. ഇത് പോലുള്ള സാഹസങ്ങള്‍ ഇനിയാരും ചെയ്യകരുത് എന്ന അഭ്യര്‍ഥനയോടയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ലിംഗം ഉപയോഗിച്ച് രണ്ടരക്കിലോ വെയ്റ്റ് ലിഫ്റ്റിങ്; യുവാവിനെ രക്ഷിക്കാന്‍ അഗ്നിശമനസേന ജിമ്മില്‍
Tags: gym weight