എച്ച് വണ്‍ ബി വീസ ചട്ടങ്ങൾ കർശനമാക്കി യുഎസ്

ഇന്ത്യൻ തൊഴിലന്വേഷകരെ സാരമായി ബാധിക്കുന്ന എച്ച് വണ്‍ ബി, എൽ 1 പോലുള്ള താത്കാലിക വീസ ചട്ടങ്ങൾ പുതുക്കുന്നത് കർശനമാക്കി അമേരിക്ക. യുഎസ് സിറ്റിസണ്‍ഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ആണ് വീസ നയം തിരുത്തിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. വീസ ലഭിക്കാനുള്ള അതേ മാനദണ്ഡംതന്നെയായിരുന്നു പുതുക്കാനും. എന്നാൽ, ഇനി മുതൽ ഓരോ തവണ പുതുക്കുന്പോഴും വീസയ്ക്ക് അർഹത തെളിയിക്കേണ്ട ഉത്തരവാദിത്വം അപേക്ഷിക്കുന്ന കന്പനിയുടേതാകും. അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി ജീവനക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് താത്കാലിക വീസകളാണ്. ഇതോടെ പുതിയ അപേക്ഷയിൽ അമേരിക്കയിൽ തങ്ങുന്ന മറ്റു ഇന്ത്യക്കാരും ആശങ്കയിലാണ്. നിലവിൽ വീസയുള്ളവർക്കും പുതിയ വ്യവസ്ഥ തിരിച്ചടിയാകുമെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് വില്യം സ്റ്റോക്ക് പറഞ്ഞു.

Top