![](http://dailyindianherald.com/wp-content/uploads/2015/09/Hajj-horror-e1443122881172.jpg)
മക്ക: വ്യാഴാഴ്ചത്തെ മിനാ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. മൂന്ന് പേരുടെ കൂടി മൃതദേഹം ശനിയാഴ്ച രാവിലെ തിരിച്ചറിഞ്ഞതോടെയാണ് മരണപ്പെട്ടവരുടെ എണ്ണം അഞ്ചായത്. കൊല്ലം ചിതറ സ്വദേശി സുല്‍ഫിക്കര്‍ (33), പുനലൂര്‍ സ്വദേശി സജീബ് ഹബീബ്, മലപ്പുറം സ്വദേശി ഷെമീര്‍ ചകിട്ടപ്പുറത്ത് എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ബന്ധുക്കള്‍ക്കാണ് ഇവര്‍ മരിച്ച വിവരം ലഭിച്ചത്. അതേസമയം സുല്‍ഫിക്കറിന്‍െറ കൂടെ കാണാതായ ഉമ്മ ലൈലാബിയെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മലപ്പുറം ചേലേമ്പ്ര ചക്കുവളവ് ആശാരിത്തൊടി അബ്ദുറഹ്മാന്‍ (51), പാലക്കാട് വടക്കുഞ്ചേരി പുതുക്കോട് മൈതാക്കര്‍ വീട്ടില്‍ മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (62) എന്നിവരാണ് മരിച്ച മറ്റ് മലയാളികള്‍.നാലു മലയാളികളടക്കം 16 ഇന്ത്യക്കാര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലാണ്. കാണാതായ 11 മലയാളികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്‍െറ ഹെല്‍പ് ലൈന്‍ നമ്പര്‍: 00966 112125552.
പെരുന്നാള്‍ ദിവസം മിനായില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ 717 പേരാണ് മരിച്ചത്. 863 പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഏറ്റവും കൂടുതല്‍ മരണപ്പെട്ടത്.