തലവേദന വന്നാല്‍ ഓടിപ്പോയി ഗുളിക വാങ്ങി കഴിക്കുന്നവരാണ് കൂടുതലും. എന്നാലിത് മറ്റു ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നു ആർക്കും അറിയില്ല. ചൂടു കാലത്ത് തലവേദനയെന്നത് എല്ലാവർക്കും വ്യാപകമാണ്.
മരുന്ന് കഴിക്കാതെ തലവേദന പോകുന്നതെങ്ങനെയെന്ന് അറിഞ്ഞാലോ…
പല കാരണങ്ങള്‍കൊണ്ട് തലവേദനയുണ്ടാകാം. വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍, ഉറങ്ങിയില്ലെങ്കില്‍, വെയില്‍ കൊള്ളുന്നത്, അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം കൃത്യസമയത്ത് കഴിക്കാത്തത് അങ്ങനെ കാരണങ്ങള്‍ തന്നെ പലതാണ്.
തലവേദന മാറാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ നോക്കിയാല്‍ പാര്‍ശ്യഫലങ്ങള്‍ കുറയും. ചിലര്‍ക്ക് നന്നായി ഉറങ്ങിയാല്‍, കൃത്യസമയത്ത് ഭക്ഷണം കഴിച്ചാല്‍ തലവേദന കുറയാറുണ്ട്.
ചെവിയുടെ പുറകുഭാഗത്തായുള്ള ഞരമ്പ് തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പ്രെസ് ചെയ്തു കൊടുത്താല്‍ തല വേദന മാറി ആശ്വാസം ലഭിക്കും.
നെറ്റിയിലും തലയിലും മസാജ് ചെയ്ത് കൊടുക്കുന്നതു നല്ലതാണ്. അതുപോലെ, മൂക്കിന്റെ മുകളില്‍നിന്നും താഴേക്കും മസാജ് ചെയ്ത് കൊടുക്കുന്നതും പ്രസ് ചെയ്യുന്നതും തല വേദന കുറയ്ക്കും.
തലയ്ക്ക് നല്ലരീതിയില്‍ മസാജ് ചെയ്യുന്നത് രക്തോട്ടം കൂട്ടുന്നതിന് വളരെയധികം സഹായിക്കും. അതിനാല്‍, മസാജ് ചെയ്യുന്നത് നല്ലതാണ്. വേണമെങ്കില്‍ ഐസ് ഉപയോഗിച്ച് മസാജ് ചെയ്യാവുന്നതാണ്.
നന്നായി ബ്രീത്തിംഗ് എക്സേര്‍സൈസ് ചെയ്യുന്നത് തലവേദന കുറയ്ക്കും.
തലയിലേക്ക് നല്ലരീതിയില്‍ ഓക്സിജന്‍ എത്താനിത് സഹായിക്കും.