ശാരീരിക ബന്ധത്തിലൂടെ 30 സ്ത്രീകൾക്ക് എച്ച്ഐവി രോഗാണുക്കൾ പകർന്ന യുവാവിന് തടവുശിക്ഷ. ഇറ്റാലിയൻ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക്(33) ആണു കോടതി 24 വർഷം തടവുശിക്ഷ വിധിച്ചത്. ഇയാൾ ബോധപൂർവം രോഗാണുക്കൾ പകർന്ന് നൽകിയെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷ. 2006 എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ച ശേഷം 53 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്നു തല്ലുട്ടോ കുറ്റസമ്മതം നടത്തിയിരുന്നു. “ഹെർട്ടി സ്റ്റൈൽ’ എന്ന സാങ്കൽപിക പേരിൽ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 14 വയസു മുതൽ പ്രായമുള്ള പെൺകുട്ടികളായിരുന്നു തല്ലുട്ടോയുടെ ചതിക്ക് ഇരയായത്. വിവേകമില്ലായ്മ കാരണം സംഭവിച്ചതാണെന്നും തല്ലുട്ടോയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ലൈംഗീക ബന്ധത്തിലൂടെ 30 സ്ത്രീകൾക്ക് എച്ച്ഐവി പകർന്നു; യുവാവിന് 24 വർഷം തടവ്
Tags: hiv youth