ഹോളി ആഘോഷത്തിനിടെ സ്‌റ്റേജ് തകര്‍ന്നുവീണു; നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

യുപിയില്‍ ബി.ജെ.പി പരിപാടിയുടെ സ്‌റ്റേജ് തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. ബി.ജെ.പി നടത്തിയ ഹോളി മിലന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലായിരുന്നു പരിപാടി നടന്നത്. സ്‌റ്റേജ് തകര്‍ന്ന് വീഴുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ബി.ജെ.പി കിസാന്‍ മോര്‍ച്ച നേതാവ് അവദേഷ് യാദവിനും പരിക്കേറ്റു. സ്‌റ്റേജില്‍ കയറി നേതാവ് പ്രസംഗിക്കാന്‍ തുടങ്ങുമ്പോഴാണ് തകര്‍ന്ന് വീണത്. ബി.ജെ.പിക്കാരുടെ പരിക്ക് ഗുരുതരമാണോയെന്നത് വ്യക്തമല്ല. 2017ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുത്ത പരിപാടിയുടെ സ്‌റ്റേജും തകര്‍ന്ന് വീണിരുന്നു. എന്നാല്‍, അന്ന് ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Top