മുസ്ലീം അവതാകരനെ കാണാതിരിക്കാൻ കണ്ണ് മറച്ചുപിടിച്ച് ഹിന്ദു നേതാവ്; കടുത്ത പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

അഹിന്ദു കൊണ്ടുവന്ന ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മോദി ആരാധകന്റെ വര്‍ഗ്ഗീയ ട്വീറ്റ് വിവാദമായതിന് പിന്നാലെ മറ്റൊരു വിഭാഗീയ ഇടപെടലിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യം. മുസ്ലീം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുകള്‍ കൈകൊണ്ട് മറച്ച് പിടിച്ച ‘ഹം ഹിന്ദു’ സംഘടനയുടെ സ്ഥാപക നേതാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ഭക്ഷണത്തിന്റെ ഓര്‍ഡര്‍ നിരസിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സംഭവം. ന്യൂസ് 24 ഇന്ത്യ ചാലൽ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഹം ഹിന്ദു സ്ഥാപക നേതാവ് അജയ് ഗൗതമാണ് ഖാലിദ് എന്ന അവതാരകന് നേരെ കണ്ണ് മറച്ച പിടിച്ചത്. അജയ് ഗൗതമിന്റെ പ്രവര്‍ത്തിയെ അവതാകരന്‍ വിമര്‍ശിച്ചിട്ടും ഇയാള്‍ കണ്ണ് മറച്ച് പിടിച്ചാണ് സ്റ്റുഡിയോയില്‍ ഇരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദു വിശ്വാസത്തില്‍ ഒരിടത്തും കാണാനാകാത്ത ഇത്തരം വിഭാഗീയ വര്‍ഗ്ഗീയ പ്രവര്‍ത്തികള്‍ കഴിഞ്ഞ കുറച്ച് കാലമായി ശക്തിപ്പെടുകയാണെന്നും വിമര്‍ശകര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മൗനാനുവാദമാണ് ഇത്തരം വിദ്വേഷ നടപടികള്‍ക്ക് പിന്നിലെന്നും ആരോപണമുണ്ട്.

Top