കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപികയെ കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് ഒളിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിജേഷ് പിടിയിലാകുന്നത് അവശിഷ്ടം ഉപേക്ഷിക്കാനായി തിരികെയെത്തിയപ്പോള്‍.
പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷ് ബെന്നി (29)യുടെ ഭാര്യ പാമ്പനാര്‍ പാമ്പാക്കട ജോണ്‍- ഫിലോമിന ദമ്പതികളുടെ മകള്‍ വത്സമ്മ (അനുമോള്‍-27)യാണ് കൊല്ലപ്പെട്ടത്. 21ന് ചൊവ്വാഴ്ച െവെകിട്ട് ആറോടെയാണ് അനുമോളുടെ മൃതദേഹം പേഴുംകണ്ടത്തെ വീട്ടില്‍നിന്നും കണ്ടെടുക്കുന്നത്.
തമിഴ്‌നാട്ടിലെ ഒളിയിടത്തില്‍നിന്നും കുമളിയിലെത്തിയ ഭര്‍ത്താവ് ബിജേഷിനെ ഞായറാഴ്ച കുമളി പോലീസാണ് പിടികൂടിയത്. 17ന് രാത്രി ഒന്‍പതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ബിജേഷ് പോലീന് നല്‍കിയിരിക്കുന്ന മൊഴി.
അനുമോളുടെ െകെയില്‍നിന്നും ബിജേഷ് 10,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതിരുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. നഴ്‌സറി സ്‌കൂളില്‍ അധ്യാപികയായിരുന്ന അനുമോള്‍ കുട്ടികളുടെ ഫീസാണ് ബിജേഷിന് നല്‍കിയത്. ഇതിനിടെ മദ്യപിച്ചുള്ള ഉപദ്രവം പതിവായതോടെ അനുമോള്‍ ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
ഉപദ്രവം വര്‍ധിച്ചതോടെ വനിതാ സെല്ലില്‍ അനുമോള്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ െവെരാഗ്യവും കൊലപാതകത്തിലേക്ക് നയിക്കുന്നതിന് കാരണമായി. കൊലപാതകശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച ബിജേഷ് മൃതദേഹം കണ്ടെടുത്ത ചൊവ്വാഴ്ചയാണ് നാടുവിട്ടത്. കുമളിയിലെത്തി മൊെബെല്‍ ഫോണ്‍ ഉപേക്ഷിച്ചശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
അനുമോളുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണം പണയംവച്ച പണവും അനുമോളുടെ മൊെബെല്‍ വിറ്റുകിട്ടിയ പണവുമായിട്ടാണ് കടന്നത്. തമിഴ്‌നാട്ടില്‍ കറങ്ങിത്തിരിഞ്ഞ ബിജേഷ് അനുമോളുടെ മൃതദേഹം കണ്ടെത്തിയതും തന്നെ പോലീസ് അന്വേഷിക്കുന്നതും അറിഞ്ഞിരുന്നില്ല. മൃതദേഹം അഴുകി ദ്രവിച്ചിട്ടുണ്ടാകുമെന്നും തിരികെയെത്തി അസ്ഥി എവിടെയെങ്കിലും ഉപേക്ഷിക്കാമെന്നും കരുതിയാണ് ഞായറാഴ്ച്ച രാവിലെ ഇയാള്‍ നാട്ടിലേക്ക് തിരിച്ചത്.
എന്നാല്‍ കുമളി തമിഴ്‌നാട് ബസ് സ്റ്റാന്‍ഡില്‍ ഇയാള്‍ എത്തിയതോടെ സിസി ടിവിയില്‍ കുടുങ്ങുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.