ഇന്റർനാഷണൽ ഡെസ്‌ക്
ന്യൂഡൽഹി: അതിർത്തിയിൽ സൈനിക വിന്യാസവുമായി ഇന്ത്യയെ വിറപ്പിക്കുന്ന ചൈനയെ ഞെട്ടിക്കാൻ രഹസ്യ ആയുധവുമായി ഇന്ത്യ. അതിർത്തിയിൽ സൈനിക വിന്ന്യാസവുമായി ഇന്ത്യക്കെതിരെ യുദ്ധത്തനു തയ്യാറെടുക്കും മുൻപ് ഇനി ചൈന ഒന്ന് ആലോചിക്കും.
ഏറെ നാളായി പുകഞ്ഞു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ചൈനീസ് അതിർത്തി. അപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ഇന്ത്യൻ സേനയുടെ ഭാഗമാകുന്ന ഒരു അത്യുഗ്രൻ ഹെലികോപ്ടറിൻറെ വിശേഷങ്ങൾ ജനത ഉറ്റുനോക്കുന്നത് സ്വാഭാവികം. ഈ ഹെലികോപ്ടറിൻറെ പേര് അപ്പാഷേ. അക്രമണകാരിയായ ഹെലിക്കോപ്റ്റർ വീരൻ. 4170 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ യുഎസ് നിർമിതമായ അപ്പാഷെയുടെ ഏറ്റവും അത്യാധുനിക മോഡലായ എഎച്ച്-64ഇ ആറെണ്ണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.
വരുന്ന ആറ് മാസത്തിനുള്ളിൽ ഇവ സേനയുടെ ഭാഗമാകുന്നതോടെ അതിർത്തിയിൽ ചൈനക്ക് ഇന്ത്യൻ സൈന്യം പേടിസ്വപ്നമാകും. അതിൻറെ പ്രധാന കാരണം ഈ ഹെലികോപ്ടറുകളുടെ പ്രത്യേകതകൾ തന്നെയാണ്. പൂർണമായും ആക്രമണങ്ങൾക്ക് മാത്രമുള്ള ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ എന്ന പ്രത്യേകതയുമായെത്തുന്ന അപ്പാഷേയുടെ മറ്റു സവിശേഷതകൾ എന്തൊക്കെയാണെന്നു നോക്കാം.
ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനാണ് അപ്പാഷേ ഹെലികോപ്റ്ററുകൾ. ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്റർ, നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനുമുള്ള ശേഷി, 1986 മുതൽ അമേരിക്കൻ സേനയുടെ ഭാഗം. ഒന്നാം ഗൾഫ് യുദ്ധത്തിൽ എതിരാളികൾക്ക് കനത്ത നാശം വിതച്ച വീരൻ, പതിനാറ് ഹെൽഫയർ ടാങ്ക് വേധ മിസൈലുകളും 76 റോക്കറ്റുകളും വഹിക്കാനുള്ള ശേഷി, കരയിലൂടെ നീങ്ങുന്ന കാലാൾ നിരകളെയും കവചിത കാലാൾ വാഹനങ്ങളെയും ആക്രമിക്കാൻ ഫലപ്രദമായ ലൈറ്റ് മെഷീൻ ഗൺ, 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും ലേസർ ഗൈഡഡ് മിസൈലുകളും 70 എംഎം റോക്കറ്റുകളും, ഏത് പ്രതികൂല കാലവസ്ഥയിലും കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസിലാക്കാൻ കഴിയുന്ന അത്യാധുനിക റെഡാർ സംവിധാനം, വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെയും മിസൈൽ തൊടുക്കാനുള്ള ശേഷി, വീണ്ടും ഇന്ധനം നിറയ്ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാനുള്ള കഴിവ്. പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്റർ എന്നിവയെല്ലാം ശത്രുക്കൾ ഭയപ്പെടുന്ന ഈ ഹെലികോപ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്.