പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പാക് അധീനകാശ്മീരില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വീഡിയോ പുറത്ത് വന്നു.ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഉറിയില്‍ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാല്‍ക്കോട്ട് മേഖലയില്‍ ഇന്ന് ഇന്ത്യ നടത്തിയ ആക്രമണം. 3000 കിലോ ബോംബുകള്‍ ഇവിടങ്ങളില്‍ വര്‍ഷിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. പാക് അധീന കശ്മിരിലെ ജെയ്‌ഷെ ക്യാംപുകള്‍ക്ക് നേരെയാണ് സൈനിക നടപടി ഉണ്ടായിരുന്നത്.
കരവ്യോമ സേനകളുടെ സംയുക്ത സംഘമാണ് സൈനിക നടപടിക്ക് നേതൃത്വം നല്‍കിയത്. ബാല്‍കോട്ടിലെ ജെയ്‌ഷേ ക്യാംപുകള്‍ പൂര്‍ണ്ണമായി തകര്‍ത്തതായി സേന അറിയിച്ചിട്ടുണ്ട്. സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രധാനമന്ത്രിയെ തിരിച്ചടി സംബന്ധിച്ച കാര്യങ്ങള്‍ ധരിപ്പിച്ചു. രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 44 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
https://youtu.be/sHxj3GNPmj4