യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പോര്‍വിമാനങ്ങളും സജ്ജമായി.യുദ്ധം ഉടൻ തന്നെ ?ചൈനയുടെ മുന്നറിയിപ്പ് ഭീഷണിക്ക് ചെവികൊടുക്കാതെ ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ച് ഇന്ത്യന്‍ സൈന്യം

അതിര്‍ത്തിയില്‍ ഇന്ത്യാചൈന ബന്ധം ആടിയുലയുകയാണ്. ഇന്ത്യന്‍ മഹാസമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി വിന്യസിച്ച് ചൈനയുടെ പ്രകോപനം. ചൈനീസ് നാവിക സേനയുടെ കപ്പല്‍ ചോങ്മിങ്‌ഡോയാണ് മുങ്ങിക്കപ്പലിന് അകമ്പടി സേവിക്കുന്നത്. മേഖലയില്‍ ചൈന വിന്യസിക്കുന്ന ഏഴാമത്തെ മുങ്ങിക്കപ്പലാണിതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പോര്‍വിമാനങ്ങളും എന്തിനും സജ്ജമായി കഴിഞ്ഞു. പോര്‍വിമാനങ്ങള്‍ നേരത്തെ തന്നെ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുണ്ട്. ഇന്ത്യയും അമേരിക്കയും കൂടെ ജപ്പാനും ചേര്‍ന്നാണ് വന്‍ നാവികാഭ്യാസം.സിക്കിം അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്കു ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സുരക്ഷ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച തുടങ്ങുന്ന മലബാര്‍ നാവികാഭ്യാസത്തിന് മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും വെള്ളിയാഴ്ച തന്നെ എത്തിതുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ–യുഎസ്–ജപ്പാന്‍ നാവികാഭ്യാസം മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്ന് ചൈന പ്രതികരിച്ചു.

നിരവധി പൗരന്മാര്‍ ഇന്ത്യയില്‍ തൊഴില്‍ മേഖലകളിലുണ്ട് മാത്രമല്ല, രണ്ടു ലക്ഷത്തോളമുണ്ട് ചൈനീസ് പൗരന്മാര്‍ ഒരു വര്‍ഷം ഇന്ത്യയില്‍ എത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്‍ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പലുകളും പോര്‍നവിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ നടത്തുന്ന നാവികാഭ്യാസം കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ചൈനക്കുള്ളത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളാണ് ഇന്ത്യ, ജപ്പാന്‍, അമേരിക്ക നാവികസേനകളെ ഇത്തരമൊരു അടിയന്തര തീരുമാനത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്. china-submarine.jpg.image.784.410
ചൈനീസ് സേന അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി പിടിച്ചെടുത്തതും പാക്കിസ്ഥാനെ സഹായിക്കാന്‍ അന്തര്‍വാഹിനികള്‍ ഉപയോഗിക്കുന്നതും നേരത്തെ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തര്‍വാഹിനികള്‍ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യന്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതില്‍ ചില അന്തര്‍വാഹിനികള്‍ പാക്കിസ്ഥാന്‍, ശ്രീലങ്ക തീരങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശം ഇന്നും വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് അയവുവരാത്ത സാഹചര്യത്തിലാണ് ചൈന ഇന്ത്യിലേക്ക് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര കരുതലോടെ വേണം എന്നാണ് ചൈന അവരുടെ പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യം സസൂഷ്മം നിരീക്ഷിക്കാനും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനുമാണ് ചൈനീസ് പൗരന്‍മാര്‍ക്കുള്ള നിര്‍ദ്ദേശം. ദില്ലിയിലെ ചൈനീസ് എംബസിയാണ് ഈ ഉപദേശം ഉള്‍ക്കൊള്ളുന്ന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഇത് ഒരു മുന്നറിയിപ്പ് അല്ലെന്നും ഉപദേശം മാത്രമാണെന്നും എംബസി വിശദീകരിക്കുന്നു. ദോക്ലാം മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറാന്‍ ചൈന തുടരുന്ന സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
ഇതിനിടെ ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആസിയന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. അടുത്ത റിപ്പബ്‌ളിക് ദിനാഘോഷത്തിന് പത്ത് ആസിയന്‍ രാജ്യങ്ങളുടെ തലവന്‍മാരെ അതിഥികളായി ക്ഷണിക്കാനാണ് ആലോചന. അഞ്ച് ആസിയന്‍ രാജ്യങ്ങളെങ്കിലും ചൈനയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കം. പാകിസ്ഥാനെ സഹായിക്കുകയും ബലൂചിസ്ഥാനിലൂടെ റോഡ് നിര്‍മ്മിക്കുകയും ചെയ്യുന്ന ചൈനയ്‌ക്കെതിരെ ബലൂചിസ്ഥാന്‍ പ്രക്ഷോഭകര്‍ ജി ഇരുപത് ഉച്ചകോടി നടക്കുന്ന ഹാംബര്‍ഗില്‍ പ്രതിഷേധിച്ചു.ins-vikramaditya ദോക് ലാ മേഖലയില്‍ ഭുട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനിക നടപടി തേടേണ്ടി വരുമെന്ന് ചൈന ഭീക്ഷണി മുഴക്കിയിരുന്നു അതിനു പുറമെ ഇത് പഴയ ഇന്ത്യയല്ലെന്ന് ഇന്ത്യയും ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ്…അതേസമയം ചൈനയുടെ ഭീഷണിക്ക് വില കൊടുക്കാതെ ചൈന ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക് ലാമില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ സൈന്യം. ഇവിടെ നിന്ന് പിന്‍വാങ്ങണമെന്ന ചൈനയുടെ ഭീഷണി വകവെയ്ക്കാതെ ദീര്‍ഘ നാളത്തേയ്ക്ക് നിലയുറപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.ചൈനയുടെ അടിച്ചമര്‍ത്തലിനും ഭീഷണിക്കും നിന്നു കൊടുക്കില്ലെന്ന നിലപാടിലാണ് സൈന്യം. സമുദ്ര നിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള പ്രദേശത്ത് ടെന്റുകള്‍ കെട്ടി തുടങ്ങി. സൈനീകര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ മഹാ സമുദ്രത്തിനോട് ചേര്‍ന്ന് ചൈനീസ് സൈന്യം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്ന വിവരം ഇന്ത്യന്‍ നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം ചൈന വര്‍ധിപ്പിക്കുന്നത് 2013-14 കാലത്താണ്. ഏദന്‍ കടലിടുക്കിലെ സമുദ്ര കൊള്ളക്കാരെ തുരത്തുകയെന്നതാണ് ചൈനയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഇന്ത്യക്കുള്ള മുന്നറിയിപ്പു കൂടിയായിട്ടാണ് ഈ നീക്കത്തെ പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. മൂന്ന് പോര്‍ കപ്പലുകളാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നതെങ്കില്‍ പിന്നീട് പടിപടിയായി ഉയര്‍ത്തുകയായിരുന്നു. അടുത്തിടെ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ നടത്തിയ നിരീക്ഷണത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 14 ചൈനീസ് പടക്കപ്പലുകള്‍ കണ്ടെത്തിയിരുന്നു. ചൈനീസ് സൈന്യത്തിലെ അത്യാധുനിക കുമ്മിംങ്, ലുയാങ് 3 തുടങ്ങിയ പടക്കപ്പലുകളും ഇക്കൂട്ടത്തിലുണ്ട്. കരയില്‍ നിന്നും വായുവിലേക്കുള്ള മിസൈലുകളും ദീര്‍ഘ ദൂര മിസൈലുകളും തൊടുക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പലുകള്‍ ഇന്ത്യയ്ക്ക് ചെറുതല്ലാത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ചൈനീസ് നാവികസേനയുടെ മേഖലയിലെ നീക്കങ്ങളെ ഇന്ത്യ അമേരിക്കന്‍ നിര്‍മിത പി81 പോര്‍ വിമാനങ്ങളുപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്. 2013 ഡിസംബറിലാണ് ചൈന ആദ്യമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇത് ചൈന തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പിന്നീട് 2014 ഓഗസ്റ്റ്– ഡിസംബര്‍ കാലത്ത് സോങ് ക്ലാസ് ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെത്തി. ഇതിന് പിന്നാലെ വീണ്ടും ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അണ്വായുധ ശേഷിയുള്ള മുങ്ങിക്കപ്പല്‍ വിന്യസിച്ചു.
അതിര്‍ത്തിയില്‍ ഇന്ത്യാചൈന ബന്ധം ആടിയുലയുകയാണ്.

Top