ശാലിനി
കാഷ്മീര്‍ ; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാലസ്തീന്‍ സൌഹൃദ നിലപാടാണ് എന്നിരിക്കെ പാലസ്തീന്‍ സ്ഥാനപതിയുടെ ഇന്ത്യാ വിരുദ്ധ – ജിഹാദ് അനുകൂല നിലപാടില്‍ ആശങ്കയോടെ ലോകം. കഴിഞ്ഞ ദിവസം പലസ്തീന്‍ സ്ഥാനപതി ഇന്ത്യാ വിരുദ്ധ – ജിഹാദ് അനുകൂല റാലിയില്‍ വിഘടനവാദി നേതാവ് ഹഫീസ് സയീദ് നൊപ്പം വേദി പങ്കിട്ട ദൃശ്യങ്ങളും നടത്തിയ പ്രസംഗവും വൈറല്‍ ആകുകയാണ് . ഇന്ത്യാ സൌഹൃദ പല രാജ്യങ്ങളും ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു .
ഹഫീസ് സയീദ് എന്ന വിഘടനവാദി നേതാവ് പാകിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതും അല്‍പ ദിവസം മുന്‍പാണ്. വരുന്ന ഫെബ്രുവരി മാസം പ്രധാനാമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ സന്ദര്‍ശിക്കാന്‍ ഇരിക്കുകയാണ് എന്നതും ഇവിടെ ശ്രദ്ധേയം.
ഹഫീസ് സയീദ്‌നൊപ്പം പങ്കെടുത്ത റാലിയില്‍ പാക്കിസ്ഥാനിലെ പലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലി ഇന്ത്യയുടെ പലസ്തീന്‍ നയങ്ങളെ തുറന്നടിച്ചു .
ജറുസലേം സംബന്ധിച്ച വിഷയത്തില്‍ ഡിസംബര്‍ 21 നു ഇന്ത്യ പാലസ്തീനെ അസന്നിഗ്ദമായ പിന്തുണ അറിയിച്ചിരുന്നു. ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ എതിര്‍ത്തു വോട്ടു ചെയ്തത് ലോക ശ്രദ്ധ നേടിയ സംഭവമായിരുന്നു . ഇന്ത്യയുടെ സ്വതന്ത്രവും വ്യക്തവുമായ വിദേശനയമാണ് ഇവിടെ പ്രകടമായത്. ഇസ്രായേലും പാലസ്തീനുമായുള്ള നല്ല ബന്ധം ഇന്ത്യ താത്പര്യപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഇത്. അമേരിക്കന്‍ ഐക്യനാടുകള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ വോട്ടു ചെയ്യാനുള്ള ആര്‍ജവം മോദി സര്‍ക്കാര്‍ കാണിച്ചു എന്നാണ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്ട് ചെയ്തത് . സ്വന്തം നിലപാടുകള്‍ സ്വതന്ത്രവും വ്യക്തവും ആണെന്ന് ഒരിക്കല്‍ കൂടി സര്‍ക്കാര്‍ തെളിയിക്കുകയായിരുന്നു .
ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാലസ്തീന്‍ സന്ദര്‍ശനം സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം പാലസ്തീന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഫെബ്രുവരി 11 മുതല്‍ 13 വരെ യു എ ഇ യില്‍ നടക്കുന്ന വേള്‍ഡ് ഗവണ്മെന്റ് ഉച്ചകോടിയോട് അടുപ്പിചായിരിക്കും പ്രധാനമന്ത്രിയുടെ പാലസ്തീന്‍ സന്ദര്‍ശനം എന്ന് റിപ്പോര്‍ട്ടുകള്‍.
വരും വര്‍ഷത്തെ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു ഇസ്രയേലും പാലസ്തീനുമായും ഇന്ത്യക്ക് സമദൂരമാണ് എന്ന് ഉറപ്പിക്കുക കൂടിയാണ് ഇന്ത്യയുടെ ലക്‌ഷ്യം. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനവും അതിനു ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമന്‍ നേതാന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനവും ഏറെ വാര്‍ത്താ പ്രാധാന്യം നേടി. ഫെബ്രുവരിയിലെ പലസ്തീന്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഇസ്രയേല്‍ സന്ദര്‍ശിക്കില്ല.
എന്നാല്‍ ഇന്ത്യയുടെ പാലസ്തീന്‍ സൌഹൃദ നിലപാട് പക്ഷെ ആ രാജ്യം കണ്ടമട്ടില്ല . അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ പിന്തുണ പാലസ്തീന് പ്രഖ്യാപിച്ചു ഒരാഴ്ചക്ക് ശേഷം പാലസ്തീന്‍ തനിനിറം കാട്ടി.
കാഷ്മീര്‍ വിഘടനവാദി നേതാവായ ഹഫീസ് സയീദ് സംഘടിപ്പിച്ച റാലിയില്‍ ഇന്ത്യ-അമേരിക്ക വിരുദ്ധ – ജിഹാദ് അനുകൂല നിലപാടുകള്‍ ഉറക്കെ പ്രസംഗിച്ച് പാക്കിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതി വലീദ് അബു അലി വാര്‍ത്തകളില്‍ ഇടം നേടി.
26/11 ലെ ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണകേസിലെ ബുദ്ധികേന്ദ്രമാണ് ഈ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണക്കെസിനു പുറകിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം എന്ന് അമേരിക്ക പല തവണ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കിയതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 10 പാക്കിസ്ഥാന്‍ ആയുധ ധാരികളുടെ ആക്രമണത്തില്‍ 2008 ല്‍ ഇന്ത്യയില്‍ പൊലിഞ്ഞത് 166 ജീവനുകള്‍ ആണ്. ലോകം മുഴുവന്‍ അന്ന് ഇന്ത്യക്ക് പിന്തുണ നല്‍കി. അമേരിക്ക ഒരു കോടി അമേരിക്കന്‍ ഡോളര്‍ ആണ് ഹാഫിസ് സയീദ്‌ന്‍റെ തലയ്ക്കു അന്ന് വിലയിട്ടത്.
ഇന്ത്യ- അമേരിക്ക നിലപാടുകള്‍ ഉള്ള ദിഫ- ഇ – പാക്കിസ്ഥാന്‍ കൌണ്‍സില്‍ സംഘടിപ്പിച്ച റാലിയില്‍ ആണ് വാലിദ് പ്രസംഗിച്ചത്. ഹഫീസ് സയീദ്‌ന്‍റെ പാര്‍ട്ടിയായ ജമാ അത്ത് ഉദ്ദവയുടെ ഇന്ത്യാ വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായായിരുന്നു റാലി. വാലിദ്ന്‍റെ പ്രസംഗത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സയീദ് സംഘടിപ്പിച്ച റാലി നടന്നത് ലിയാഖത്ത് ബാഗിലാണ് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയോടു എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ ശ്രമിചിരുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയെ 2007 ല്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് ഇവിടെ വച്ചാണ്. റാലിയില്‍ സയീദ് സംസാരിച്ചതത്രയും ഇന്ത്യക്കെതിരെ വെറുപ്പ് ഉളവാക്കുന്ന വാക്കുകള്‍ ആയിരുന്നു. കാഷ്മീര്‍ മണ്ണില്‍ അരങ്ങേറുന്ന ജിഹാദ് പ്രവര്‍ത്തനങ്ങളെ സയീദ് പ്രോത്സാഹിപ്പിക്കുകയും കാഷ്മീര്‍ വിഘടനവാദം വ്യക്തമാക്കുകയും ചെയ്തു.
പാലസ്തീന്‍ നയതന്ത്ര പ്രതിനിധിയുടെ ഈ നിലപാട് പാക്കിസ്ഥാനില്‍ വളര്‍ന്നു വരുന്ന ഇന്ത്യാ വിരുദ്ധ ശക്തികളുടെയും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെയും പിന്തുണയാണ് എന്ന് ലോക രാഷ്ട്രങ്ങള്‍ പലതും അപലപിച്ചു . ഈ മാസമാദ്യം വാലിദ് പാക് കരസേനാ മേധാവി ജനറല്‍ ഖ്വമാര്‍ ജാവേദ് ബാജ്വയുമായി കൂടികകഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് റാലിയിലെ അദ്ദേഹത്തിന്റെ ഇന്ത്യാ വിരുദ്ധ പ്രസംഗം എന്നത് ഇന്ത്യ-പലസ്തീന്‍ ബന്ധത്തെ കുറിച്ചുള്ള ആശങ്ക ശങ്കയില്ലാതെ തെളിയിക്കപ്പെട്ടിരിക്കുകയാണ് .