ലോകം മുഴുവന്‍ ഭയാശങ്കയില്‍; ബോയിങ്ങ് വിമാനങ്ങള്‍ ഇന്ത്യയും നിരോധിച്ചു

ബോയിങ് വിമാനങ്ങള്‍ പേടി സ്വ്പനമായി മാറിയതോടെ നിരവധി രാജ്യങ്ങള്‍ ഈ വിമാനം ഉപേക്ഷിക്കുകയാണ്. കഴിഞ്ഞദിവസം അഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് പോയ ബോയിങ് മാക്സ് 737 വിമാനം തകര്‍ന്നിരുന്നു. ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ എയര്‍ ഇന്ത്യയുയും താല്‍ക്കാലികമായി വിമാനം ഉപോയോഗിക്കുന്നത് നിര്‍ത്തിയിരിക്കുന്നത്.

അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങള്‍ നടന്നതാണ് അമേരിക്കന്‍ കമ്പനിയായ ബോയിംഗിന്റെ മാക്സ് 737 വിമാനത്തിന് തിരിച്ചടിയായത്. ഇന്ത്യയും വിമാനം പിന്‍വലിക്കുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് അറിയിച്ചത്. അഞ്ച് മാസത്തിനിടെ രണ്ട് വന്‍ അപകടങ്ങള്‍ നടന്ന സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയില്‍ സ്പൈസ് ജെറ്റും ജെറ്റ് എയര്‍വേയ്സും മാക്സ് 737 ഉപയോഗിച്ച് സര്‍വീസ് നടത്തുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൈലറ്റിന് പോലും തിരിച്ചറിയാത്ത ഒരു പ്രശ്നം വിമാനത്തിന് ഉണ്ടെന്നാണ് പുതിയ ബോയിങ് അപകടവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ആറ് മാസത്തിനുള്ളില്‍ ബോയിംഗിന്റെ ഒരേ മോഡലിന് ഏകദേശം സമാനമായ രീതിയില്‍ രണ്ട് അപകടങ്ങള്‍ നടന്നു. അതിലെ സാങ്കേതിക പ്രശ്നങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിമാനത്തിന്റെ ഡിസൈനില്‍ തന്നെ പ്രശ്നമുണ്ടെന്നാണ് ഒരു വിമര്‍ശനം. മുന്‍ തലമുറയിലുള്ള ബോയിങ് 737 വിമാനങ്ങള്‍ക്കില്ലാത്ത സുരക്ഷാ ഫീച്ചര്‍ തകര്‍ന്ന 737 മാക്സ് 8 മോഡലിനുണ്ടായിരുന്നുവെന്നും അത് പൈലറ്റുമാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇതിന് എതിരായി വരുന്ന വാദം.

യാത്രക്കാരുടെ സുരക്ഷയാണ് എറ്റവും വലുതെന്നും ലോകരാജ്യങ്ങളില്‍ പലതും ആവശ്യപ്പെടുന്നത് പോലെ സുരക്ഷാമാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നും വിമാന നിര്‍മ്മാതാക്കളോട് ഇന്ത്യ ആവശ്യപ്പെട്ടു. സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി സുരേഷ് പ്രഭു വിമാനക്കമ്പനികളുടെ അടിയന്തിര യോഗം വിളിക്കുകയും സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട.

ഞായറാഴ്ച എത്യോപ്യയിലെ ആഡിസ് ആബ വിമാനത്താവളത്തില്‍ നിന്നും 157 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയ്ക്ക് സമീപം ജാവ കടലില്‍ ലയണ്‍ എയര്‍വേയ്സിന്റെ ബോയിങ് 737 മാക്സ് 8 വിമാനം തകര്‍ന്നു വീണ് 189 പേര്‍ മരിച്ചിരുന്നു. സാങ്കേതികത്തകരാറായിരുന്നു അന്ന് തകര്‍ച്ചയുടെ കാരണമായി വിലയിരുത്തിയിരുന്നത്. എത്യോപ്യന്‍ വിമാനത്തിന്റെ തകര്‍ച്ചയുടെ കാരണവും ഇതു തന്നെയാകാമെന്ന് കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളുടെ തീരുമാനം വന്നിരിക്കുന്നത്. എത്യോപ്യയില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ബ്ലാക്ബോക്സ് പരിശോധിച്ചു വരികയാണ്.

സിംഗപ്പോര്‍, ഓസ്ട്രേലിയ, മലേഷ്യ, ഒമാന്‍, ചൈന, ദക്ഷിണകൊറിയ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ഇത്തരത്തില്‍ ഈ വിമാനം തിരിച്ചുവിളിച്ചതോടെയാണ് ഇന്ത്യയും ആ പാതയിലേക്ക് നീങ്ങിയത്. ഇന്നലെ ചൈന ഒറ്റയടിക്ക് നൂറ് വിമാനങ്ങളാണ് നിലത്തിറക്കിയത്.

ലോകത്ത് ഓരോ രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുകെയും ഇങ്ങനെ വിമാനം വേണ്ടെന്ന് തീരുമാനിച്ചത് ഇതോടെ യുകെയില്‍ നിന്ന് പറന്നുയര്‍ന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങള്‍ തിരിച്ചുവിളിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളായ ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടന്റെ പാത പിന്‍തുടര്‍ന്നു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ ഏജന്‍സി എല്ലാ 737 മാക്സ് എട്ട്, ഒമ്പത് മോഡലുകളും പിന്‍വലിക്കുന്നതായി അറിയിച്ചു.

ഇതോടെ അമേരിക്കന്‍ കമ്പനി വലിയ പ്രതിസന്ധിയിലാണ്. ലോകമെമ്പാടും മിക്ക വിമാനക്കമ്പനികളും ഈ വിമാനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പുതിയ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് റെഗുലേറ്റേഴ്സ് ബോയിംഗിനോട് ഈ ജെറ്റ് വിമാനത്തിന് അടിയന്തിരമായി വേണ്ട സുരക്ഷാ പരിഷ്‌കരണങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

Top