മക്ക :റിയാദ്-മക്ക അതിവേഗപാതയില്‍ വാഹനാപകടത്തില്‍ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ മരിച്ചു ഇന്നലെ രാവിലെ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടാണ് വനിതാ ഡോക്ടര്‍ മരിച്ചത് . ആന്ധ്രാ പ്രദേശ് ഗുണ്ടൂര്‍ നാസറോപേട്ട് സ്വദേശി ഡോ . സഹീറിന്റെ ഭാര്യ ഡോ . സറീന ഷെയ്ഖ് (30) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരുടെ മൂന്നു വയസ്സുള്ള മകള്‍ ഷെയ്ഖ് റിംഷ തസ്‌നീമിനെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. സഹീറിനും മകന്‍ ഷെയ്ഖ് റയ്യാന്‍ അഹമ്മദി (എട്ട്)നും നിസാര പരുക്കേറ്റു.
റിയാദിനടുത്ത സുല്‍ഫിയില്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുവരും.മക്കയില്‍ നിന്നും ഉംറ നിര്‍വഹിച്ച ശേഷം റിയാദിലെ സുല്‍ഫിയിലേക്ക് മടങ്ങവേ ഇന്നലെ രാവിലെ 8.30 ന് ദലമിനടുത്ത് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം ദലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.കഴിഞ്ഞ വെള്ളിയാഴ്ച ദലമിനടുത്ത് ഉംറ നിര്‍വഹിക്കാന്‍ പോയ മലയാളി കുടുംബം അപകടത്തില്‍പെട്ട് മൂന്നു പേര്‍ മരിച്ചിരുന്നു.