സിംഗപുര്‍: ഇന്ത്യന്‍ വംശജന്‍ സിംഗപ്പുര്‍ പ്രസിഡന്റ് പദവിയില്‍. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനനും പ്രസിഡന്റിന്റെ ഉപദേശക സമിതി(സിപിഎ) ചെയര്‍മാനായ ജെ.വൈ പിള്ള (83)യാണ് ഇടക്കാല പ്രസിഡന്റായത്.പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജെ.വൈ പിള്ള പ്രസിഡന്റ് പദവിയിലെത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയം വരെയാണ് പിള്ള പ്രസിഡന്റ് പദം അലങ്കരിക്കുക.
പ്രസിഡന്റ് പദവിയിലേക്ക് മത്സരം വരുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 13ന് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കും. തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നാല്‍ സെപ്റ്റംബര്‍ 23 വരെയും പിള്ള പ്രസിഡന്റ് സ്ഥാനത്ത് തുടരും.സിപിഎ ചെയര്‍മാന്‍, പാര്‍ലിമെന്റ് സ്പീക്കര്‍ എന്നിവരാണ് സിംഗപ്പുരില്‍ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 1991ന് ശേഷം ആദ്യമായാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാകുന്നത്.