യാത്രക്കാര്‍ക്ക് ഇരട്ടിമധുരവുമായി ഇന്‍ഡിഗോ

യാത്രക്കാര്‍ക്ക് ഇരട്ടിമധുരവുമായി വിമാനക്കമ്പനി ഇന്‍ഡിഗോ. പുത്തന്‍ ഓഫറുകള്‍ക്കൊപ്പം ആറ് പുതിയ റൂട്ടുകളും ഇന്‍ഡിഗോ പ്രഖ്യാപിച്ചു. പുതിയ ഓഫര്‍ അനുസരിച്ച് 1,216 രൂപ മുതല്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റ് വില്‍പന ആരംഭിക്കും. ശ്രീനഗര്‍- അമൃത്സര്‍ റൂട്ടിലേക്കാണ് 1,216 രൂപക്ക് ടിക്കറ്റ് ലഭിക്കുക. പുതിയതായി ആറ് റൂട്ടുകള്‍ കൂടി തുടങ്ങുമെന്ന് ഇന്‍ഡിഗോ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു. ബെംഗളൂരു- അമൃത്‌സര്‍, അമൃത്‌സര്‍- ശ്രീനഗര്‍, മുംബൈ-മംഗളൂരു, മംഗളൂരു-മുംബൈ, മുംബൈ-മംഗളൂരു എന്നിവയാണ് ഇന്‍ഡിഗോ പുതിയതായി ആരംഭിക്കുന്ന റൂട്ടുകള്‍. ഓഫര്‍ നിരക്കനുസരിച്ച് ബെംഗളൂരു- അമൃത്‌സര്‍ റൂട്ടിന് 3,734 രൂപയാണ് ടിക്കറ്റ്. അമൃത്‌സര്‍-ബെംഗളൂരു റൂട്ടിന് 3,945 രൂപ, അമൃത്‌സര്‍- ശ്രീനഗര്‍ റൂട്ടിന് 1,445 രൂപ, മുംബൈ-മംഗളൂരു യാത്രക്ക് 2,243 രൂപ, മംഗളൂരു-മുംബൈ യാത്രക്ക് 2,185 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. ഇതു കൂടാതെ നിലവിലുള്ള റൂട്ടുകളായ ദില്ലി-ജയ്പൂര്‍ റൂട്ടില്‍ 1,099 രൂപക്കും ചെന്നൈ-ബെംഗളൂരു റൂട്ടിന് 1,400 രൂപക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

Top