തന്റെ ആറാം വയസ്സില്‍ പരിചയപ്പെട്ട വ്യക്തിയെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം യുവതി കല്യാണം കഴിച്ചു. ഉത്തര അയര്‍ലന്റിലെ മിഷൈല്‍ സ്ലോന്‍ എന്ന 29 വയസ്സുകാരിയാണ് ഇത്തരത്തില്‍ 51 വയസ്സുകാരനായ ടോമി ഹാരിസിനെ കല്യാണം കഴിച്ച് ശ്രദ്ധ പിടിച്ച് പറ്റുന്നത് .എന്നാല്‍ ഇതിന് പിന്നിലൊരു രഹസ്യമുണ്ട്.ത്‌ന്റെ ആറാം വയസ്സില്‍ മുത്തശ്ശിക്കൊപ്പം പാര്‍ക്കില്‍ വൈകുന്നേരം നടക്കാനിറങ്ങിയതായിരുന്നു മിഷൈല്‍. കയ്യില്‍ പിടിച്ചുരുന്ന ബലൂണ്‍ കാറ്റില്‍ പറന്ന് പോയി ചെന്ന് വീണത് അന്ന് 27 വയസ്സുകാരനായ ടോമിയുടെ കൈകളിലായിരുന്നു. അദ്ദേഹം അത് തിരിച്ച് മിഷൈലിന് നല്‍കുകയും ഏറെ നേരം ഇരുവരും സംസാരിക്കുകയും ചെയ്തു. അന്ന് തന്റെ കാമുകികൊപ്പം പാര്‍ക്കില്‍ നടക്കാനിറങ്ങിയതായിരുന്നു ടോമി.പിന്നീട് ഏകദേശം 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ തമ്മില്‍ വീണ്ടും അവിചാരിതമായി കാണുവാന്‍ ഇട വരുന്നത്. അത് പിന്നീട് നല്ല സൗഹൃദമായി വളര്‍ന്നു, അന്ന് 19 കാരിയായ മിഷൈലിനും ഒരു കാമുകനുണ്ടായിരുന്നു. 40 കാരനായ ടോമിക്ക് വേറെ ഭാര്യയുമുണ്ടായിരുന്നു. കുഞ്ഞു മനസ്സിലെ ടോമിയുടെ നല്ല മനസ്സിനോട് തോന്നിയ അരാധന അതേ പോലെ മിഷൈലില്‍ നില നില്‍ക്കുന്നുണ്ടായിരുന്നു.2014 ല്‍ ഇരുവരും ജീവിതത്തില്‍ ഒറ്റപ്പെട്ട് തുടങ്ങിയതോടെ ഒരുമിച്ച് ജീവിക്കാന്‍ ഇവര്‍ തീരുമാനിച്ചു. മകള്‍ ടോമിനൊപ്പം വളരെ സന്തോഷകരമായി ജീവിക്കുന്നത് കൊണ്ട് തന്നെ യുവതിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എന്നാലും ഇവര്‍ കല്യാണം കഴിച്ചിരുന്നില്ല.സന്തോഷകരമായി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലാണ് ടോമിക്ക് ക്യാന്‍സര്‍ രോഗം ഉള്ളതായി അറിയാന്‍ ഇട വരുന്നത്. ക്യാന്‍സറിന്റെ അവസാന സ്‌റ്റേജിലാണ് രോഗ നിര്‍ണ്ണയം നടന്നത്. ടോമിക്ക് ഭൂമിയില്‍ ഇനി അവശേഷിക്കുന്ന നാളുകള്‍ 4 മാസം മുതല്‍ ഒരു വര്‍ഷം വരെയാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ശിഷ്ടമുള്ള ജീവിതം കല്യാണം കഴിച്ച് ഒരുമിച്ച് ജീവിക്കണമെന്ന് ടോമി ആഗ്രഹം പ്രകടിപ്പിച്ചു.ടോമിയുടെ ആഗ്രഹത്തിന് മറു വാക്ക് പറയാന്‍ മിഷൈലിന് സാധിക്കുമായിരുന്നില്ല. മിഷൈല്‍ പൂര്‍ണ്ണ സമ്മതം മൂളിയതോടെ കഴിഞ്ഞ ഫെബ്രവരിയില്‍ ടോമി യുവതിയെ കല്യാണം കഴിച്ചു. ഇന്ന് ഇരുവരും ഏതു നേരവും കടന്നു വരാവുന്ന മരണമെന്ന അതിഥിയെ പ്രതീക്ഷിച്ച് കൊണ്ട് തന്നെ ടോമിയുടെ അവസാന നാളുകള്‍ സന്തോഷകരമാക്കാനുള്ള ശ്രമങ്ങളിലാണ്.
ആറാം വയസ്സില്‍ പരിചയപ്പെട്ട വ്യക്തിയെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം കല്യാണം കഴിച്ച യുവതി; ഇതിന് പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ട്…
Tags: Ireland wedding