മരണത്തിനിപ്പുറവും ഡയാന രാജകുമാരി ചാള്‍സ് രാജകുമാരനെ വേട്ടയാടികൊണ്ടിരിക്കുകയാണ് .ഡയാനയുടേയും ചാള്‍സ് രാജകുമാരന്റേയും കുടുംബ ജീവിതത്തിലെ രസക്കേടുകളും കൊട്ടാരത്തിലെ ചില രഹസ്യങ്ങളും ഡയാന മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകള്‍ കൗതുകത്തോടെ നോക്കി കാണുന്നു.കാമില പാര്‍ക്കറുമായുള്ള ചാള്‍സ് രാജകുമാരന്റെ ബന്ധം ഡയാനയുടെ ജീവിതത്തെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.കൊട്ടാര രഹസ്യങ്ങള്‍ എഴുത്തുകാരനായ ആന്‍ഡ്രൂ മോര്‍ട്ടനുമായി ഡയാന പങ്കുവയ്ക്കാന്‍ തയ്യാറായതോടെയാണ് മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ആ രഹസ്യങ്ങള്‍ കൊട്ടാരത്തെ വേട്ടയാടികൊണ്ടിരിക്കുന്നത്.
ഡയാനഹെര്‍ ട്രൂ സ്‌റ്റോറി എന്ന പുസ്തകത്തില്‍ താന്‍ പറഞ്ഞുവെന്ന് വെളിപ്പെടുത്തരുതെന്ന് ഉറപ്പുവാങ്ങിയ ശേഷം ഡയാനയാണ് രഹസ്യങ്ങള്‍ പങ്കുവച്ചത്.പുസ്തകം വീണ്ടും കൊട്ടാര രഹസ്യങ്ങള്‍ പുറത്തുവിട്ട് വിപണി കീഴടക്കാനുള്ള ശ്രമത്തിലാണ് .ഡയാനചാള്‍സ് ബന്ധത്തിലെ വിള്ളലുകള്‍ പലപ്പോഴും പൊതുവേദികളില്‍ പോലും ദൃശ്യമായിട്ടുണ്ട് .അവര്‍ ദാമ്പത്യ ജീവിതത്തില്‍ ഒട്ടും തൃപ്തയായിരുന്നില്ല.
ഡയാന ആദ്യതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട് .1982ല്‍ വില്യം രാജകുമാരനെ നാലു മാസം ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഇത് .പറയുന്നതിന് ചെവി കൊടുക്കാതെ മോങ്ങുന്ന ചെന്നായയെന്ന് അധിക്ഷേപിച്ച് ചാള്‍സ് കുതിര സവാരിക്ക് പോയതോടെ ദേഷ്യം വന്ന ഡയാന ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു.എന്നാല്‍ ചാള്‍സ് ഇതു ശ്രദ്ധിച്ചുപോലുമില്ലെന്നും ഡയാന മോര്‍ട്ടനോട് വ്യക്തമാക്കുന്നു.കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റി ദുഖം തോന്നിയെങ്കിലും അങ്ങനെ വേണ്ടിവന്നു.ചാള്‍സ് തന്നെ ശ്രദ്ധിക്കാതെ വാതിലിലൂടെ പുറത്തുപോയി,ആരും പരിഗണിച്ചില്ലെന്നും ഡയാന പറയുന്നു.തങ്ങള്‍ നോര്‍ഫോള്‍ക്ക് കൊട്ടാരത്തില്‍ കഴിയുമ്പോള്‍ ഒറ്റപ്പെട്ട നിലയിലുള്ള ജീവിതമായിരുന്നുവെന്ന് അവര്‍ തുറന്നു പറയുന്നു.
ഡയാനയ്ക്ക് രാജ കൊട്ടാരത്തില്‍ നല്ല സ്വീകരണമല്ലായിരുന്നുവെന്നും വ്യക്തമാണ് .പലപ്പോഴും ചാള്‍സുമായുള്ള പ്രശ്‌നങ്ങള്‍ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും അറിഞ്ഞിരുന്നു.അഞ്ച് വര്‍ഷം നോക്കിയിട്ടും പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ ഉപേക്ഷിക്കാനാണ് ചാള്‍സിനോട് ഫിലിപ്പ് രാജകുമാരന്‍ നിര്‍ദ്ദേശിച്ചിരുന്നതെന്നും ഡയാന പറയുന്നു.