ലെബനീസ് നീലച്ചിത്ര നായികയ്ക്ക് ഐസിസിന്റെ വധഭീഷണി. ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചതിനാണ് ലെബനനില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന മിയാ ഖലീഫയ്‌ക്കെതിരെ വധഭീഷണി മുഴക്കി ഐസിസ് രംഗത്ത് എത്തിയിരിക്കുന്നത്.
തന്നെ കഴുത്ത് അറുത്ത് കൊല്ലുമെന്ന് ഐസിസ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി താരം തന്നെയാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
നീലച്ചിത്ര നായികയുടെ കഴുത്ത് അറുത്ത് കൊല്ലുന്ന പ്രതീകാത്മക ചിത്രമാണ് ഐസിസ് താരത്തിന് അയച്ചുകൊടുത്തിരിക്കുന്നത്. പ്രമുഖ പോണ്‍സൈറ്റായ പോണ്‍ഹബ്ബില്‍ ടോപ് റാങ്കിലുള്ള താരമാണ് മിയ.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നു താരം പറയുന്നു.
ദി സ്പോര്‍ട്സ് ജങ്കീസിന് നല്‍കിയ അഭിമുഖത്തിതലാണ് മിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
തീവ്രവാദികള്‍ക്ക് വേണ്ടത് നല്‍കാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനോ തനിക്കാവില്ലെന്നും പോണ്‍ സ്റ്റാര്‍ തറപ്പിച്ച് പറയുന്നുമുണ്ട്.
ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പോലും തങ്ങള്‍ വെറുതെ വിടില്ലെന്ന ശക്തമായ ഭീഷണിയാണ് മിയയ്ക്ക് ഐസിസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.
അവരുടെ നീലച്ചിത്രങ്ങള്‍ക്ക് ലെബനണ്‍, തുര്‍ക്കി എന്നിവ ഒഴിച്ചുള്ള എല്ലാം മുസ്ലിം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഹിജാബ് ധരിച്ച് സെക്‌സിലേര്‍പ്പെടുന്ന മിയയുടെ വീഡിയോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മുസ്ലിം സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്.
മിയയുടെ പ്രവര്‍ത്തനം മുസ്ലിം സമൂഹത്തിന് അപമാനമാണെന്നാണ് മുസ്ലിം പുരോഹിതന്മാരില്‍ മിക്കവരും ആരോപിച്ചിരിക്കുന്നത്.
ഹോളിവുഡ് സിനിമകളില്‍ നിരവധി മുസ്ലിം നടിമാര്‍ ഇതിലും അമിതമായ ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ച് അഭിനയിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ലല്ലോ എന്നാണ് മിയ ചോദിക്കുന്നത്.