ബാഗ്ദാദ്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. ബാഗ്ദാദിയ്ക്കും മറ്റ് മൂന്ന് ഐസിസ് കമാന്‍ഡോകള്‍ക്കും വേണ്ടി പാകം ചെയ്ത ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷബാധയേറ്റ ബാഗ്ദാദിയും മൂന്ന് കൂട്ടാളികളും ഇറാഖിലെ നിനേവേ ജില്ലയില്‍ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെത്തുടര്‍ന്ന് ബാഗ്ദാദിയെ ഏതോ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് ഇതിനൊപ്പം പുറത്തുവരുന്ന വാര്‍ത്തകള്‍. ഇറാഖി വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്
യുഎസ് ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവ് അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് നിരവധി തവണ അഭ്യൂഹങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഭീകരസംഘടനയായ ഐഎസിന്റെ മേധാവി അബൂബക്കര്‍ അല്‍ ബഗ്ദാദിക്കും മുതിര്‍ന്ന മൂന്നു നേതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കിയത് കൂടെയുണ്ടായിരുന്ന ഭീകരരില്‍ ഒരാളെന്ന റിപ്പോര്‍ട്ട്. ഇറാഖിലെ ഐഎസ് കേന്ദ്രത്തില്‍ ബഗ്ദാദിക്കും മൂന്ന് ഐഎസ് നേതാക്കള്‍ക്കുമായി തയാറാക്കിയ ഉച്ചഭക്ഷണത്തിലാണു വിഷം ചേര്‍ത്തു നല്‍കിയതെന്നു വിവിധ അറബ് സൈറ്റുകളും ഇറാന്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ക്യാമ്പിലുണ്ടായിരുന്ന ചാരനാണെന്നും ഇയാള്‍ക്ക് വേണ്ടി തിരക്കത്തില്‍ നടത്തിയതിനിടയിള്‍ നിരവധി ഭീകരരെ പിടികൂടിയതായും റിപോര്‍ട്ടുകള്‍ ഉണ്ട്.
ഇറാഖിലെ നിനവേയിലെ ഒളിത്താവളത്തില്‍ ബാഗ്ദാദിക്കും മറ്റുള്ളവര്‍ക്കുമായി പാചകം ചെയ്ത ഭക്ഷണത്തില്‍ ചാരന്‍ വിഷം കലര്‍ത്തുകയായിരുന്നു. പിന്നീട് ചാരന്റെ ലക്ഷ്യം ബാഗ്ദാദിയടക്കം ഭക്ഷണം കഴിക്കാനിരുന്ന മൂന്ന് പേരെ വധിക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം. ബാഗ്ദാദിയുടെയും മറ്റു നേതാക്കളുടെ വധശ്രമത്തിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരില്‍ തന്നെ ഉള്ള അഭിപ്രായ ഭിന്നതയാണ് വെളിവാകുന്നത്. ലോകത്താകമാനം ശ്രിംഖലകളുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ സര്‍വ നാശം മുന്നില്‍ കണ്ടുകൊണ്ടാണ് ഭീകരര്‍ നേതാക്കളെയടക്കം വധിക്കാന്‍ പദ്ധതിയിട്ടത്. ഭിന്നത പ്രകടമായതോടെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏകീകൃത ആക്രമണത്തിന് തടയിടാന്‍ രലോകരാഷ്ട്രങ്ങള്‍ക്കു കഴിയുമെന്നതും. നേതാക്കളുടെ വധത്തിലൂടെ ഇസ്ലമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിച്ച്, എളുപ്പം ഭീകരരെ ഉന്മൂലനം ചെയ്യാനും സാധിക്കും.
അടുത്തിടെ സിറിയയിലെ റഖ്വ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സിറിയ ഈ വാര്‍ത്ത പിന്നീട് നിഷേധിച്ചു. ആക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേല്‍ക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്നായിരുന്നു റഷ്യയിലെ സിറിയന്‍ അംബാസഡര്‍ റിയാദ് ഹദാദ് അറിയിച്ചത്. ഇറാഖ് സ്വദേശിയായ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഐസിസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയാണ്.സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കി കുപ്രസിദ്ധനായ ബാഗ്ദാദിയുടെ തലക്ക് 10 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം66,52,11,500 രൂപ) ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.