ഐഎസ് ഭീകരർ 24 ഗ്രാമീണരെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഡമാസ്കസ്: ഐഎസ് ഭീകരര്‍ 24 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടക്കന്‍ സിറിയയിലെ മാന്‍ബിജിലെ ബൈയിര്‍ ഗ്രാമത്തിലുള്ളവരെയാണ് ഭീകരര്‍ ക്രൂരമായി കൊന്നത്.സിറിയന്‍ സര്‍ക്കാരിന്റെ അധീനതയിലുണ്ടായിരുന്ന ബൈയിര്‍ ഗ്രാമത്തില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ തിരഞ്ഞ് പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രാമം പിടിച്ചെടുത്ത് 24 മണിക്കൂറിനകം 24 പേരെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഐഎസിന്റെ അധീനതയിലുള്ള റഖയ്ക്ക് അടുത്തും തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്നതുമായ പ്രദേശമാണ് ബൈയിര്‍.
നേരത്തെ യെമനില്‍ വൃദ്ധസദനം ആക്രമിച്ച് മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു അല്‍ഖ്വയിദ ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. യെമനിലെ സൈല പ്രദേശത്ത് നിന്നുമാണ് സുരക്ഷാ സേന ഭീകരരെ പിടികൂടിയത്. ഭീകരര്‍ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.ഏഡനിലെ മുസ്ലിം പള്ളി കേന്ദ്രീകരിച്ചാണ് ഭീകരുടെ പ്രവര്‍ത്തനം. സൈല എന്നു സ്ഥലത്തു നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.
വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് ഭീകരര്‍ സമ്മതിച്ചെന്നാണ് സൂചന. ഫാ.ടോമിന്‍റെ നേതൃത്വത്തില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഭീകരരുടെ മൊഴി.

മലയാളി വൈദികന്‍ ടോം ഉഴുന്നാലിനെ മാര്‍ച്ചിലാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.ഭീകരുടെ ആക്രമത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഒരു ഇന്ത്യന്‍ കന്യാസ്ത്രീയും ഉള്‍പ്പെടുന്നു. വടക്കന്‍ യെമനില്‍ ഷീയ വിമതരുടേയും ഐഎസ്- അല്‍ ഖയ്ദ ഭീകരരുടേയും പിടിയിലാണ്.ഫാ. ടോമിന്റെ നേതൃത്വത്തില്‍ വൃദ്ധസദനം കേന്ദ്രീകരിച്ചു മതപരിവര്‍ത്തനം നടന്നിരുന്നുവെന്നും അതിനാലാണു വൃദ്ധസദനം ആക്രമിച്ചതെന്നും പിടിയിലായവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏദനിലെ ഷേഖ് ഒത്മാനിലെ മുസ്ലിം പള്ളി കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനം. ആക്രമണത്തിനു മുന്‍പ് മുവ്താ ബിന്‍ ഗബാലിലെ മുസ്ലിം പള്ളിയിലെ ഇമാം മുഹമ്മദ് അദ്ദോ സാലത്തിന്റെ അനുമതി തേടിയിരുന്നു. വൃദ്ധസദനത്തില്‍ മതംമാറ്റം നടന്നിരുന്നു എന്നതിനാലാണ് ആക്രമണത്തിന് അനുമതി നല്‍കിയതെന്നാണ് ഇമാമിന്റെ മൊഴി.സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ വൈദികനായ ടോമിനെ മാര്‍ച്ച് നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്.

Top