
സനാ:ഐ എസിന്റെ ഒടുങ്ങാത്ത ക്രൂരതയുടെ വാര്‍ത്തകള്‍ ഓരോ ദിവസവും കൂടുന്നു… ബന്ദികളാക്കിയ 200 കുട്ടികളെ ഐഎസ് ഭീകരര്‍ വെടിവച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങളുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സിറിയയിലെ തബ്കാ വ്യോമത്താവളത്തിനു സമീപം 2014 ഓഗസ്റ്റില്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നു കരുതുന്നു.
ബന്ദികളോടു തറയില്‍ കമിഴ്ന്നു കിടക്കാന്‍ ഭീകരര്‍ ആവശ്യപ്പെടുന്നതും തുടര്‍ന്ന് അവര്‍ക്കു നേരെ തലങ്ങും വിലങ്ങും നിറയൊഴിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യെമനിലെ ഐഎസ് വിരുദ്ധ ഗ്രൂപ്പാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോയുടെ നിജസ്ഥിതി സ്ഥിരീകരിക്കാനായിട്ടില്ല. എന്നാല്‍ മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള കൂട്ടക്കുരുതിയുടെ വീഡിയോ ഐഎസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞമാസം 19കാരനെ ടാങ്ക് കയറ്റിക്കൊല്ലുന്നതിന്റെ വീഡിയോ ഐഎസ് പുറത്തുവിട്ടിരുന്നു.