ക്രൈം ഡെസ്‌ക്
ബെയ്‌റൂട്ട്: ഐഎസ് ഭീകരർക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് ഒരു വീട്ടമ്മ.
വാഹിദ മുഹമ്മദ് (39) എന്ന വീട്ടമ്മയാണ് ഐ.എസ് ഭീകരൻമാരുടെ പേടിസ്വപ്നമായി മാറിയിരിക്കുന്നത്. 2004 മുതൽ ഇറാഖിലെ മുസ്ലീം ഭീകരർക്കെതിരെ പോരാടുന്ന വാഹിദ ഇപ്പോൾ തന്റെ പോരാട്ടം ഐ.എസിനെതിരെ തിരിച്ചിരിക്കുകയാണ്. തന്റെ ഭർത്താവും പിതാവും സഹോദരനും ഐ.എസിനാൽ കൊല്ലപ്പെട്ടതോടെയാണ് വാഹിദ തന്റെ പോരാട്ടം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർക്കെതിരെ ആക്കിയത്.
നിരവധി ഇസ്ലാമിക ഭീകരരെ കാലപുരിക്ക് അയച്ച വാഹിദ അവരുടെ തല പാചകം ചെയ്യുകയും ശരീരം വേവിക്കുകയും ചെയ്തു. ഭീകരരുടെ വെട്ടിയെടുത്ത തലയുമായി നിൽക്കുന്നതിന്റെയും തല വേവിക്കുന്നതിന്റെയും നിരവധി ചിത്രങ്ങൾ ഇവർ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഭീകരരെ വധിക്കുന്നതിന് നിരവധി ചെറുപ്പക്കാരെ ഇവർ തന്റെ സംഘാംഗങ്ങളാക്കിയിട്ടുണ്ട്. തന്റെ കൈകൊണ്ട് പതിനെട്ട് ഭീകരരെ വധിച്ചിട്ടുണ്ടെന്ന്് കഴിഞ്ഞ ആഴ്ച അൽ സബാഹ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു.
മൊസൂളിൽ നിന്ന് 50 മൈൽ തെക്ക് മാറിയുള്ള ഷിർഖത്ത് നഗരത്തിലാണ് വാഹിദ ഭീകരവിരുദ്ധ സേന നടത്തുന്നത്. ഇവിടെ നിന്ന് ഐ.എസ് ഭീകരരെ തുരത്തുന്നിൽ സർക്കാരിന് മികച്ച പിന്തുണയാണ് വാഹിദ നൽകുന്നത്.