മോസ്കോ: തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയാണെന്ന് വ്യക്തമാക്കി ഭീകര സംഘടനയായ ഐഎസ്സിന്റെ വീഡിയോ സന്ദേശം.റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ട് തുടങ്ങുന്ന വീഡിയോ സന്ദേശത്തില്‍ തങ്ങളുടെ അടുത്ത ലക്ഷ്യം റഷ്യയായിരിക്കുമെന്ന് ഐഎസ് വ്യക്തമാക്കുന്നു.റഷ്യ ആക്രമിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഒരുങ്ങി കഴിഞ്ഞെന്നും റഷ്യന്‍ മണ്ണിലെ ആക്രമണം ഏത് നിമിഷവും സംഭവിക്കാമെന്നും റഷ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പിംഗ് സെല്ലുകളോട് ആക്രമണത്തിന് തയ്യാറായികൊള്ളാനും വീഡിയോയില്‍ പറയുന്നു.