വനിതാ തടവുകാര്‍ക്കായി ജയിലിനുള്ളില്‍ സൗന്ദര്യ മത്സരം; ഈ സൗന്ദര്യ മത്സരം ഇത്തിരി വെറൈറ്റിയാണ്

വനിതാ തടവുകാര്‍ക്കായി ജയിലിനുള്ളില്‍ ഒരു സൗന്ദര്യ മത്സരം. കേട്ടാല്‍ അത്ഭുതം തോന്നുമെങ്കിലും സംഗതി സത്യമാണ്. ബ്രസീലിലെ റിയോ ഡി ജനീറയ്ക്ക് അടുത്തുള്ള ടാള്‍വേര ജയിലിനുള്ളിലാണ് ഈ വ്യത്യസ്ഥമായ സൗന്ദര്യമത്സരം കഴിഞ്ഞ 12 വര്‍ഷമായി നടന്നു പോരുന്നത്. വനിതാ തടവുകാര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു പരിപാടി ആസൂത്രണം ചെയ്യുന്നതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.സമീപത്തെ ക്രിസ്ത്യന്‍ പള്ളിയും ഒരു സന്നദ്ധ സംഘടനയും സംയുക്തമായാണ് മത്സരത്തിന് വേണ്ട പണം സംഘടിപ്പിച്ചു നല്‍കുന്നത്. മെയ്ക്കപ്പിനും വസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ള മുഴുവന്‍ പണവും ഇവര്‍ തടവുകാര്‍ക്ക് നല്‍കും. അഞ്ച് മാസം മുന്‍പേ തന്നെ മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും.400 ലധികം മത്സരാര്‍ത്ഥികള്‍ തുടക്കത്തില്‍ ഉണ്ടാവും. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് പേര്‍ക്കാണ് ഫൈനലില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. തടവുകാരുടെ വീട്ടുകാരും ഫൈനലില്‍ മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ ജയിലില്‍ എത്തിച്ചേരും.

Top