ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്‌ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ഒരുകൊല്ലം മുമ്പേ ജെയ്‌ഷെ മുഹമ്മദ് പ്രതിജ്ഞയെടുത്തതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 2017 നവംബര്‍ 27ന് പാകിസ്താനിലെ ഒകാറ ജില്ലയില്‍ ചേര്‍ന്ന ജെയ്‌ഷെയുടെ സമ്മേളനത്തിലായിരുന്നു പ്രതിജ്ഞ. 2000 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച സമ്മേളനം, മസൂദ് അസ്ഹറിന്റെ നേതൃത്വത്തെയും വാഴ്ത്തി. പുല്‍വാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് അസ്ഹര്‍. ജെയ്‌ഷെ നേതാക്കളായ അബ്ദുള്‍ റൗഫ് അസ്ഗര്‍, മുഹമ്മദ് മഖ്‌സൂദ്, അബ്ദുള്‍ മാലിക് താഹിര്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. ഇന്ത്യപാകിസ്താന്‍ സൗഹൃദമോ ഉഭയകക്ഷിവ്യാപാരമോ ‘ജിഹാദി’ന് അന്ത്യം കുറിക്കില്ല, യുവാക്കള്‍ ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരായി നില്‍ക്കുന്നുണ്ടെന്നും അസ്ഹര്‍ പ്രസംഗിച്ചു. 2018 ഫെബ്രുവരിയില്‍ ജെയ്‌ഷെയുടെ ആറുദിന യോഗവും നടന്നു. ആ മാസം 10നാണ് ജമ്മുകശ്മീരില സുഞ്ജുവന്‍ സേനാതാവളത്തില്‍ ചാവേറാക്രമണം നടത്തി ജെയ്‌ഷെ അഞ്ച് ഉദ്യോഗസ്ഥരെ വധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2018 മാര്‍ച്ചില്‍ ജെയ്‌ഷെയുടെ സംഘം പാക് പഞ്ചാബിലെ സിയാല്‍കോട്ട് സന്ദര്‍ശിച്ച് 22 പേരെ ചാവേര്‍സംഘത്തിലേക്ക് തെരഞ്ഞെടുത്തെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെട്ടാലും ഇന്ത്യയ്‌ക്കെതിരായ വിശുദ്ധയുദ്ധം തുടരുമെന്ന് ജെയ്‌ഷെ മുഹമ്മദ്
Tags: jaishe muhamed