ഇന്ത്യന്‍ ഭീഷണികളെ വെല്ലുവിളിച്ച് ജെയ്ഷെ ഭീകരസംഘടന. ഇന്ത്യന്‍ തിരിച്ചടികളെ ഞങ്ങള്‍ വലുതായി കാണുന്നില്ലെന്ന് ജെയ്‌ഷെ സംഘടന പറയുന്നു. ബാലാക്കോട്ടിലെ ജയ്ഷ് ഭീകരക്യാംപില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയതിനു ശേഷവും ആശയ പ്രചാരണം തുടര്‍ന്നു ഭീകരസംഘടന. പാക്കിസ്താന്‍ നടപടി വാഗ്ദാനം ചെയ്ത സാഹചര്യത്തിലും ജയ്ഷ് ഇന്ത്യയ്‌ക്കെതിരായ വിദ്വേഷ പ്രചാരണം തുടരുകയാണെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്‌ഷെ മുഹമ്മദിന്റെ വാരികയായ അല്‍ ക്വലാം ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. അദി എന്ന പേരില്‍ എഴുതിയ 250ല്‍ അധികം ലേഖനങ്ങളാണ് ഇവയില്‍ ഉള്ളത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിന്റെ തൂലികാ നാമമാണ് സ അദി എന്നത്.
ഫെബ്രുവരി 27നു പുറത്തിറങ്ങിയ എഡിഷനിലും മസൂദ് അസ്ഹറിന്റെ സന്ദേശങ്ങളുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഇത്. ഇന്ത്യയുടെ ഭീഷണികള്‍ ഞങ്ങളെ ഭയപ്പെടുത്തുമോയെന്നു അവര്‍ക്കു ഊഹിക്കാനാകില്ല, പക്ഷേ തീര്‍ച്ചയായും ഭയപ്പെടുത്താന്‍ സാധിക്കില്ല- വ്യോമസേന ആക്രമണത്തെ സൂചിപ്പിച്ച് ജയ്ഷ് തലവന്‍ വ്യക്തമാക്കി. റാവല്‍പിണ്ടിയില്‍നിന്നുള്ള വിലാസം വച്ചാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. നിലവിലും വെബ്‌സൈറ്റ് ലഭ്യമാണെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വ്യോമാക്രമണത്തിനു പിന്നാലെ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങിയെന്ന പാക്ക് വാദത്തെ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തല്‍.