ഹോളിവുഡില്‍ നിന്ന് മറ്റൊരു പീഡനക്കേസുക്കൂടി; താരങ്ങളാക്കാമെന്നു പറഞ്ഞ് സംവിധായകന്‍ പീഡിപ്പിച്ചത് 38 സ്ത്രീകളെ

പീഡനക്കുറ്റത്തിന് അമേരിക്കന്‍ ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഹോളിവുഡില്‍നിന്ന് മറ്റൊരു ലൈംഗിക പീഡനക്കേസ് കൂടി. ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിന് എതിരെയാണ് പരാതി. താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന്കാട്ടി 38 സ്ത്രീകളാണു പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ലൈംഗിക അതിപ്രസരമുള്ള സംഭാഷണങ്ങളും സ്വയംഭോഗ പ്രദര്‍ശനങ്ങളും ഇയാള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ് പരാതിക്കാരായ സ്ത്രീകളെയൊന്നും കണ്ടിട്ടേയില്ലെന്നു പ്രതികരിച്ചു. നടിമാരായ ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേര്‍ പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു. ‘എല്ലാവര്‍ക്കും ജോലി ചെയ്യേണ്ടതുണ്ട്. അതിനാല്‍ പലരും പലതും സഹിച്ചതാണ്’– ഡാനന്‍ പറഞ്ഞു.

അനേകം ഹോളിവുഡ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ജയിംസ് ടൊബാക്, ഹര്‍വാഡ് സര്‍വകലാശാലയില്‍നിന്നു ബിരുദമെടുത്ത ശേഷം പത്രപ്രവര്‍ത്തകനായി 1966മുതല്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ജോലിയെടുത്തു. എഴുപതുകളുടെ തുടക്കത്തില്‍ ക്രിയേറ്റീവ് എഴുത്ത് അധ്യാപകനായി മാറി. പിന്നീട് സിനിമയ്ക്കു വേണ്ടി തിരക്കഥകള്‍ ഒരുക്കി.
ജയിംസ് കാന്‍ നായകനായി 1974ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ‘ദ് ഗാംബ്ലര്‍’ ഇദ്ദേഹത്തിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. വാറന്‍ ബീറ്റി ടൈറ്റില്‍ റോളില്‍ അഭിനയിച്ച ബഗ്‌സി (1991) ഉള്‍പ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കും തൂലിക ചലിപ്പിച്ചു. ബഗ്‌സിക്ക് 10 ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ടു ഗേള്‍സ് ആന്‍ഡ് എ ഗൈ, വെന്‍ വില്‍ ഐ ബി ലവ്!ഡ്, മൈക് ടൈസനെക്കുറിച്ചുള്ള ഡോക്യുമെന്ററി ടൈസന്‍ എന്നിവ സംവിധാനം ചെയ്തു. നേരത്തെ ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ ആഞ്ജലീന ജോളി, ഗിനത്ത് പാട്രോ എന്നിവര്‍ ഉള്‍പ്പെടെ നാല്‍പതോളം ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച മീ റ്റുക്യാമ്പയിനു പിന്നാലെ നിരവധി സ്ട്രീകളാണ് തങ്ങള്‍ ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും,ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top