ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജൻധൻ അക്കൗണ്ടുകളിലേക്ക് പണമൊഴുകുന്നു. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ 1700 ജൻധൻ അക്കൗണ്ടുകളിലേക്ക് 10000 രൂപ വീതമാണ് നിക്ഷേപിച്ചത്.
1.7 കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടതെന്ന് റീപ്പോർട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ആദ്യനികുതി വകുപ്പും അറിയിച്ചു. പണമിടപാട് സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ നൽകാൻ ഇന്നലെ തന്നെ ബാങ്കുകൾക്ക് അന്വേഷണ സംഘം നിർദ്ദേശം നൽകി.
ഈ പണം വോട്ടുകിട്ടാനുള്ള കോഴയാണോയെന്ന് സംശയിക്കുന്നു. എല്ലാ ജനങ്ങൾക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യം മുൻനിർത്തി 2014 ആഗസ്റ്റ് 28 നായിരുന്നു പ്രധാൻമന്ത്രി ജൻധൻ യോജന അക്കൗണ്ടിന് തുടക്കം കുറിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ഈ അക്കൗണ്ടിൽ എത്തുമെനന്നായിരുന്നു അന്ന് ബിജെപി പറഞ്ഞത്.