എബി പൊയ്ക്കാട്ടില്‍
മെല്‍ബണ്‍:-മെല്‍ബണ്‍ ഇവന്റസും നന്മ ഇന്റര്‍നാഷണലും സംയുക്തമായി നടത്തുന്ന ജയറാം ഷോ 2017 ജൂണ്‍ 11ന് മെല്‍ബണില്‍ അരങ്ങേറും.മലയാള സിനിമാ, മിമിക്രി രംഗത്തെ പ്രഗല്‍ഭരും പ്രശസ്തരുമായ താരങ്ങളെ അണിനിരത്തി പത്മശ്രീ ജയറാം നയിക്കുന്ന നാട്യ,കലാ, ഗാന, ഹാസ്യ വിരുന്ന്. തെന്നിന്ത്യന്‍ താര സുന്ദരി പ്രിയാമണി, കോമഡിയുടെ മുടി ചൂടാമന്നന്‍ രമേഷ് പിഷാരടി, കൈവിരലുകള്‍ കൊണ്ട് മാസ്മരികസംഗീതം തീര്‍ക്കുന്ന അതുല്ല്യ പ്രതിഭ സ്റ്റീഫന്‍ ദേവസ്യ, സ്വരമധുരമായ ശൈലികള്‍ കൊണ്ട് സംഗീതസദ്യകാഴ്ച വയ്ക്കുന്ന ജോത്സന, പ്രദീപ് ബാബു, ആര്യ (ബഡായി ബംഗ്ലാവ്) വിനോദ് കോവൂര്‍ (മം – 80 മൂസ ) അബ്ബാസ്, കോട്ടയം ജോഷി, അഖില്‍ ബാബു തുടങ്ങി 20-ല്‍പ്പരം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന മെഗാഷോ ജൂണ്‍ 11 ന് വൈകിട്ട് 6:30 പ്പ്മം ന് – മൊണാഷ് യൂണിവേഴ്സിറ്റി കാമ്പസ്, റോബര്‍ട്ട് ബ്ലാക്ക് വുഡ് ഹാള്‍, ക്ലേയ്റ്റണ്‍
അന്വഷണങ്ങള്‍ക്ക്
0411221382, 04139 108 24,0401865790,0401426932