ഭാര്യയുടെ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമത്തില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയില്‍ അസൂയ മൂത്ത യുവാവ് യുവതിയെ തടവിലിട്ടതിന് ശേഷം മര്‍ദ്ദിച്ച് അവശയാക്കി. കാലങ്ങളായുള്ള പീഡനത്തെ തുടര്‍ന്ന് തളര്‍ന്നവശയായ യുവതിയെ ഒടുവില്‍ പൊലീസെത്തി മോചിപ്പിച്ചു. പരാഗ്വയയിലെ അസ്വാന്‍സിയോണിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.21 വയസ്സുകാരിയായ അഡോള്‍ഫിന്‍ കൈമളിനെയാണ് ഭര്‍ത്താവ് ഹേലിയാന്‍ കാലങ്ങളായി തടവില്‍ പാര്‍പ്പിച്ച് പീഡനത്തിനിരയാക്കിയിരുന്നത്. ഭാര്യയുടെ ചിത്രങ്ങള്‍ക്ക് സമുഹ മാധ്യമങ്ങളില്‍ അന്യ പുരുഷന്‍മാര്‍ ലൈക്ക് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ഹേലിയാന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.ഇതേ തുടര്‍ന്ന് ഭാര്യയെ എന്നും രാത്രി ഹേലിയാന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു. അവസാനം യുവതിയെ തടവിലിട്ട് മര്‍ദ്ദിക്കുവാന്‍ തുടങ്ങി. ഭാര്യയുടെ വായയില്‍ തുണി തിരുകി വെച്ചായിരുന്നു ഇയാളുടെ മര്‍ദനം. ഇതിനെ തുടര്‍ന്ന് ഹേലിയാന്റെ പിതാവ് തന്നെയാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്.പൊലീസ് എത്തി മോചിപ്പിക്കുമ്പോള്‍ യുവതിയാകെ തളര്‍ന്ന നിലയിലായിരുന്നു. യുവതിയുടെ ശരീരത്തിലും മുഖത്തും മര്‍ദനത്തെ തുടര്‍ന്ന് നീര് വന്ന പാടുകളുമുണ്ട്.
ഭാര്യയുടെ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമത്തില്‍ ലഭിക്കുന്ന സ്വീകാര്യതകളില്‍ അസൂയ മൂത്ത യുവാവ് ചെയ്ത കടുംകൈ..
Tags: jealous husband