കൊച്ചി: കോണ്‍ഗ്രസ് നേതാവില്‍നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ജിഷയുടെ അച്ഛന്‍ പാപ്പു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ജോമോന്‍ പുത്തന്‍ പുരക്കലിനെതിരെതിരെ പരാതി നല്‍കിച്ചത്. പരാതി പിന്‍വലിക്കുമെന്നും ജിഷയുടെ അച്ഛന്‍ മാധ്യങ്ങളോട് പറഞ്ഞു. തനിക്ക് ഏത് നിമിഷവും എന്ത് സംഭവിക്കാമെന്ന ഭീതിയുണ്ടെന്ന് അദ്ദഹം പറഞ്ഞു. ഇന്നലെ വരെ ഒരു ചായപോലും വാങ്ങിതരാത്ത കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറാണ് ആയിരം രൂപ തന്നത് അപ്പോഴെ സംശയം തുടങ്ങിയിരുന്നു. വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച കോണ്‍ഗ്രസ് നേതാവിനൊപ്പം വിനോദ് എന്ന പോലീസുകാരനും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനെതിരെ പരാതി നല്‍കിയ ജോമോന്‍ പുത്തന്‍പുരക്കലിനെ തനിക്കറിയില്ല. പൊലീസില്‍ നല്‍കിയ പരാതിയിലൂടെ താന്‍ ചതിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവും അശമന്നൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറുമായ സുനിലും കുറുപ്പുംപടി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വിനോദും ചേര്‍ന്ന് നിര്‍ബന്ധിച്ചാണ് പരാതി പേപ്പറില്‍ ഒപ്പിടീച്ചത്. പരാതിയുടെ ഉള്ളടക്കം അറിയില്ലായിരുന്നുവെന്നും പാപ്പു പറഞ്ഞു.
ഇതുവരെ ഒരു സഹായവും ചെയ്തിട്ടില്ലാത്ത സുനില്‍ 1000രൂപ തന്നു. ഇത് അദ്ഭുപ്പെടുത്തി. ചതിക്കപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞതാണ് ജീവന് ഭീഷണിയുണ്ടാകാന്‍ കാരണമെന്നും പാപ്പു പറയുന്നു. തങ്കച്ചനെതിരായ ജോമോന്‍ പുത്തന്‍ പുരക്കലിന്റെ പരാതി മറികടക്കാന്‍ കോണ്‍ഗ്രസ് നേതാവും പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടുവെന്നത് ദുരൂഹമാണ്. ഇക്കാര്യത്തില്‍ അന്വേഷണമുണ്ടാകാത്തത് കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കുന്നു. ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെ നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷം പരാതി പിന്‍വലിക്കുമെന്നും പാപ്പു പറഞ്ഞു.
https://youtu.be/DpBDhD8CAuA