വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചത് 300 ലധികം പേരെ ;തട്ടിയെടുത്തത് ഒന്നരക്കോടിയിലേറെ; ഒളിവിൽപ്പോയ യുവതിയും സുഹൃത്തും പിടിയിൽ

കൊല്ലം: 300 ല്‍ അധികം പേര്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ച കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. സുനിത, സുഹൃത്ത് ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം ഒന്നരക്കോടിയിലേറെ രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. കേസായതോടെ ഒളിവില്‍ പോയ ഇരുവരേയും കൊല്ലം ശക്തിക്കുളങ്ങര പൊലീസാണ് മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയത്.

വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത ഇവരെ തേടി നിരവധിപ്പേരാണ് എത്തിയത്. ഏകദേശം 300 ല്‍ അധികം ഉദ്യോഗാര്‍ഥികളെയാണ് ഇവര്‍ പറ്റിച്ചത്. ഒന്നരക്കോടിയോളമാണ് തട്ടിയെടുക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോലി കിട്ടാതെ വന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചു. ഇതോടെ സുനിതയും ജസ്റ്റിനും ഒളിവില്‍ പോയി. പ്രതികള്‍ കേരളം വിട്ടെന്ന് മനസിലാക്കിയ ശക്തിക്കുളങ്ങര പൊലീസ് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വല വിരിച്ചാണ് പ്രതികളെ പിടികൂടിയത്.

Top