മുബൈ: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ് വിവാദത്തെ തുടര്‍ന്നാണ് അന്ന് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്ത് അടക്കമുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ഭാര്യ ഭുവനേശ്വരി ശ്രീശാന്ത് കഴിഞ്ഞ തിങ്കളാഴ്ച ട്വിറ്ററില്‍ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തിയത്. ഇതോടെ ‘ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്’ ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുകയായിരുന്നു. ശ്രീശാന്തിന് നീതി ആവശ്യപ്പെട്ട് ചില ആരാധകര്‍ കോടതിക്ക് പുറത്ത് പ്രതിഷേധവുമുയര്‍ത്തി. ബിസിസിഐ ആവശ്യം പരിഗണിക്കാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് താരം.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ നീക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ആരാധകരുടെ ക്യാംപയിന്‍…
Tags: srishanth