
തൃശൂര്‍: നടന്‍ കലാഭവന്‍ മണി സിനിമ ഉപേക്ഷിക്കാന്‍ തയ്യാറെടുത്തിരുന്നതായി സഹായികളുടെ മൊഴി. സിനിമ ഉപേക്ഷിച്ച് മറ്റു ജോലി അന്വേഷിക്കണമെന്ന് മണി പറഞ്ഞിരുന്നെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. സഹായികളായ മുരുകന്‍, അരുണ്‍, വിപിന്‍ എന്നിവരുടേതാണ് മൊഴി.
കരള്‍ രോഗമാണ് മണിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. നിരവധി സിനിമകളിലേക്കുള്ള ഓഫറുകള്‍ ഈ അടുത്ത കാലത്ത് മണി ഉപേക്ഷിച്ചിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ തമിഴില്‍ സൂര്യയുടെ പടത്തിന് വില്ലനാകുള്ള ഓഫറും മണി ഉപേക്ഷിച്ചവയില്‍ പെടുന്നു. കരള്‍ രോഗം മണിയെ കടുത്ത സമ്മര്‍ദ്ദത്തിലേക്കും നിരാശയിലേക്കും എത്തിച്ചുവെന്നാണ് സഹായികള്‍ നല്‍കുന്ന സൂചന.