
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിന് . 952 പോയിന്റു നേടിയാണ് 23 വർഷങ്ങൾക്കു ശേഷം കണ്ണൂർ 117.5 പവൻ വരുന്ന സ്വർണക്കപ്പ് നേടിയത് . സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. 949 പോയിന്റോടെ കോഴിക്കോട് രണ്ടാംസ്ഥാനം നേടി.കഴിഞ്ഞ വര്‍ഷം കോഴിക്കോടിനായിരുന്നു സ്വര്‍ണക്കപ്പ്.
938 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി. മറ്റു ജില്ലകളുടെ പോയന്റു നിലയിങ്ങനെയാണ് -തൃശൂർ 925 – മലപ്പുറം 913, കൊല്ലം 910, എറണാകുളം 899 , തിരുവനന്തപുരം 870 , ആലപ്പുഴ 852, കാസർകോട് 846, കോട്ടയം 837, വയനാട് 818, പത്തനംതിട്ട 774, ഇടുക്കി 730, സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.