ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി; ഭാഗ്യ നമ്പർ XD387132. ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന്‍ കണ്ണൂരില്‍; രണ്ടാം സമ്മാന ഒരുകോടി വീതം 20 പേര്‍ക്ക്

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പിൽ XD387132 എന്ന നമ്പ‍ർ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അ​ർഹമായി. അനീഷ് എം.വി. എന്നയാളുടെ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാന തുക.

10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നൽകുന്നുണ്ട്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില. തിരുവോണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബമ്പറാണ് ക്രിസ്മസ്–പുതുവത്സര ബമ്പര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top