ദുരിതാശ്വാസ ക്യാമ്പില്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ച ആസിയ ബീവി സിനിമയിലേക്ക്

കൊച്ചി: ദുരിതാശ്വാസ ക്യാമ്പില്‍ ജിമിക്കി കമ്മല്‍ നൃത്തം കളിച്ച് ദുരിതത്തില്‍ കഴിയുന്ന ആള്‍ക്കാരെ രസിപ്പിച്ച ആസിയ ബീവി ഇനി വെള്ളിത്തിരയില്‍ തിളങ്ങും. വാടക വീട്ടില്‍ വെള്ളം കയറിയത് മൂലം ദുരിതാശ്വാസ ക്യാമ്പി ല്‍ എത്തിയ ആസിയ ബീവി ആണ് കുട്ടികള്‍ക്കൊപ്പം ഹിറ്റ് ഗാനത്തിന് നൃത്തം ചെയ്തത്. വീഡിയോ കണ്ടിട്ടാണ് കിസ്മത് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി താന്‍ വിനായകന്‍ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചത്. വൈറ്റില ഹബ്ബിലെ ട്രാഫിക്ക് വാര്‍ഡന്‍ ആണ് ആസിയ ബീവി. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു മനുഷ്യര്‍ക്ക് തന്റെ നൃത്തം സന്തോഷം ഉളവാക്കിയങ്കില്‍ അതില്‍പരം സന്തോഷം വേറെ ഇല്ല എന്ന് ആസിയ ബീവി പറയുന്നു. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ആസിയ ബീവി. ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുകയാണ്. ആസിയ ബീവി ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.

https://youtu.be/78YCUJ0hRA8

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top