ഡബ്ലിന്‍:ഡബ്ലിന്‍:മലയാളിക്ക് ഒരു മലയാളി ജനപ്രതിനിധി വരുമോ ? പാതി ഇന്ത്യക്കാരന്‍ ആയ അയര്‍ലണ്ട് പ്രധാനമന്തിയുടെ പാര്‍ട്ടിയുടെ സമുന്നതനേതാവായി മലയാളിയും . അയര്‍ലണ്ടിലെ ഭരണകക്ഷിയായ ഫിനഗേലിന്റെ നേതാവായി മലയാളിയായി സാമൂഹ്യപ്രവര്‍ത്തകനായ ബേബി പെരപ്പാടനെ തിരഞ്ഞെടുത്തത കഴിഞ്ഞ ദിവസമായിരുന്നു. ഭരണകക്ഷിയായ ഫിനഗേലിന്റെ ഡബ്ലിന്‍ താല ഏരിയയുടെ റെപ്രസെന്റീറ്റെവ് ആയി തിരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ താലയിലെ മലയാളി സമൂഹം അനുമോദിച്ചു.
താല സ്‌പൈസ് ബസ്സാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു. താല സൗത്ത് ,താല സെന്‍ട്രല്‍ എന്നി കൗണ്ടി കൗണ്‍സില്‍ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് തലത്തില്‍ പാര്‍ട്ടിയുടെ നേതൃ ചുമതലയാണ് റെപ്രസെന്റെറ്റീവ് എന്ന നിലയില്‍ ബേബി പെരേപ്പാടന്‍ നിര്‍വഹിക്കേണ്ടത്..ഫിനഗേലിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതാനം വര്‍ഷമായി സജീവമായിരുന്ന ബേബി പെരേപ്പാടനെ ഫിനഗേല്‍ നേതൃത്വം ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തത്.ഫിനഗേലിന്റെ നേതൃപദവിയില്‍ ഇതാദ്യമായാണ് ഒരു മലയാളി എത്തുന്നത്.
2019 ല്‍ നടക്കുന്ന ലോക്കല്‍ ബോഡി ഇലക്ഷനുള്ള സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കേണ്ടത് അടക്കമുള്ള ചുമതല റെപ്രസെന്റീറ്റെവിനുണ്ട്.സാധാരണഗതിയില്‍ പാര്‍ട്ടി റെപ്രസെന്റീറ്റെവിനെ പാര്‍ട്ടി,തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിയോഗിക്കാറുമുണ്ട്.2009 ലെ ലോക്കല്‍ ബോഡി ഇലക്ഷനില്‍ സ്വതന്ത്രനായി ജനവിധി തേടിയിരുന്ന പെരേപ്പാടന് അടുത്ത തവണ പാര്‍ട്ടി സീറ്റു നല്‍കിയേക്കും.മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായെല്ലാം അടുത്ത ബന്ധം പുലര്‍ത്തുന്ന അപൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാളാണ് ബേബി പെരേപ്പാടന്‍