ലോകത്തെ ഏറ്റവും വലിയ അണുപരീക്ഷണത്തിനു കൊറിയ; ലക്ഷ്യം അമേരിക്കയെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

സോൾ: അമേരിക്കയെയും ലോക രാഷ്ട്രങ്ങളെയും വെല്ലുവിളിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വീണ്ടും ആണവ പരീക്ഷണവുമായി രംഗത്ത്. ലോകത്ത് ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ ശേഷിയുള്ള അണുവിസ്‌ഫോടം നടത്താനാണ് ഇപ്പോൾ കിം ജോങ് ഇൻ ലക്ഷ്യമിടുന്നത്. ഒരു പ്രഹരം കൊണ്ട് അഞ്ഞൂറ് കിലോമീറ്റർ വരെ തകർക്കാൻ ശേഷിയുള്ളതാണ് കി ജോങ് ഇപ്പോൾ പരീക്ഷിക്കുന്ന അണ്വായുധമെന്നാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്.
ലോകത്ത് നടക്കുന്ന ഏറ്റവും വലിയ അണുവായുധ പരീക്ഷണം ആയിരിക്കും ഇതെന്ന് വിശദാംശങ്ങൾ പുറത്തുവിട്ട സി.എൻ.എൻ വ്യക്തമാക്കി. ആണവ ബോംബ് പൊട്ടിച്ച് നടത്തുന്ന പരീക്ഷണം ഉടൻ തന്നെയെന്നും കൗണ്ട് ഡൗൺ പ്യോങ്യാങ് തുടങ്ങി കഴിഞ്ഞതായും സി.എൻ.എൻ പുറത്തുവിട്ടു. ഇത്തവണത്തെ തങ്ങളുടെ മുന്നറിയിപ്പ് അക്ഷരംപ്രതി പാലിക്കുമെന്ന് ഉത്തരകൊറിയയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അടുത്ത ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ ഏഷ്യൻ പര്യടനം ആരംഭിക്കുകയാണ്. അതിനിടെയാണ് രാജ്യത്തെ നടുക്കന്ന തരത്തിലുള്ള ഉത്തരകൊറിയയുടെ ആണവപരീക്ഷണ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.പരീക്ഷണത്തിൽ നിന്നും പിന്മാറാൻ റഷ്യയും ജപ്പാനും ചൈനയും ഉത്തര കൊറിയയോട് ആവശ്യം ഉന്നയിച്ചു. പരീക്ഷണം വിജയിച്ചാലും പരാജയപ്പെട്ടാലും ഈ അയൽ രാജ്യങ്ങൾക്ക് പ്രത്യാഘാതം ഉണ്ടായേക്കാം എന്നും ഭയക്കുന്നു.
സമുദ്രത്തിന് മുകളിലേ ജലത്തിനു മുകളിൽ ആണവായുധ പരീക്ഷണം ആണ് നടത്തുക. കടൽ ജലം വൻ തോതിൽ ഉയർന്നു പൊങ്ങാനും സുനാമിക്ക് തുല്യമായ തിരകൾ ഉണ്ടാകാനും സാധ്യത കാണുന്നു. മാത്രമല്ല കടലിന്റെ അടിത്തട്ട് വരെ ഇളകുന്ന വൻ ആഘാതം ആയിരിക്കും ഉണ്ടാവുക അത്രേ. ആകാശത്തുനിന്നും കടൽ ജലത്തിലേക്ക് ആണവ ബോംബ് ഇട്ട് പരീക്ഷണം ആയിരിക്കും കൊറിയ നടത്തുക. കടലിൽ വൻ ആഘാതത്തിനിടയാക്കും. നൂറുകണക്കിന് നോട്ടിക്കൽ മയിൽ ജീവന്റെ കണികകൾ കടലിൽ നശിച്ചേക്കാം.
അണുബോബ് പരീക്ഷണത്തെ കുറിച്ച് ഉത്തരകൊറിയ രാജ്യത്തേ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി. വൻ ശബ്ദവും ഭൂമി കുലുക്കം പോലുള്ള പ്രകമ്പനവും ചിലപ്പോൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ വരാൻ പോകുന്ന യുദ്ധത്തിനുള്ള മുന്നറിയിപ്പാണ്. പരീക്ഷണത്തെ സംബന്ധിച്ചുള്ള വ്യക്തമായ ധാരണ ഉത്തരകൊറിയൻ വിദേശകാര്യമന്ത്രാലയത്തിനുണ്ട്. ആണവപരീക്ഷണം കൊണ്ട് ഉത്തരകൊറിയ ലക്ഷ്യമിടുന്നത് അമേരിക്കയേയും ദക്ഷിണകൊറിയയേയുമാണ്. ഇവർക്ക് മേൽ സമ്മർദം ചെലുത്തുകയാണ് ഇത്തരം പരീക്ഷണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. യുഎസിനെതിരായ ആക്രമങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായണ് ഇത്തരത്തിലുളള ആണവപരീക്ഷണങ്ങളെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ഇനിയും ആണവപരീക്ഷണങ്ങൾ തുടർന്നാൽ ഉത്തരകൊറിയയെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഉത്തരകൊറിയയുമായുള്ള സമാധാന ചർച്ചയ്ക്ക് യുഎസ് തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു മറുപടിയൊടുന്നു കിങ് ജോങ് ഉൻ നൽകിയിരുന്നില്ല. നവംബർ 3 ന് ട്രംപിന്റെ ഏഷ്യൻ പര്യടനം ആരംഭിക്കുകയാണ്. ജപ്പാൻ,ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് ട്രംപ് സന്ദർശിക്കുക. അതിനു മുമ്പ് ആകാശ വിസ്മയവും വെടിക്കെട്ടുകളും കൊണ്ട് അമേരിക്കയേ ഭയപ്പെടുത്താനാണ് ഉത്തര കൊറിയൻ ഏകാധിപതി കിങ്ങ് ജോങ്ങിന്റെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top