കിമ്മിനു ഗുരുതര രോഗം: മിസൈൽ പരീക്ഷണം അവസാനിപ്പിച്ച് ഉത്തരകൊറിയ

ഇന്റർനാഷണൽ ഡെസ്‌ക്

സിയോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ഗുരുതര കരൾ രോഗം ബാധിച്ചതായി റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹം ഭരണകാര്യങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് മാസമായി മിസൈൽ പരീക്ഷണങ്ങൾ നടത്താത്തത് പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായതിനാലെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്്. ന്യൂസ് ഡോട്ട് കോം വാർത്താപോർട്ടലാണ് സ്വകാര്യ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു മാസങ്ങൾക്കു മുൻപ് മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്ന ഉത്തരകൊറിയ ഇപ്പൊൾ മിസൈൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കിം ജോങ് നേരിട്ട് പ്രസ്താവനകൾ നടത്തുന്നുമില്ല. അടുത്തിടെ പുറത്തുവന്ന ഉന്നിന്റെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ശരീര വണ്ണം വർധിച്ചിരിക്കുന്നതായും കാണാം. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് കിം ജോങ് ഉന്നിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹൃദ്രോഗവും പ്രമേഹവും രക്താതി സമ്മർദ്ദവും കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെ കുഴപ്പത്തിലാക്കുന്നുണ്ടെന്നാണ് സൂചനകൾ. ഇതോടൊപ്പം ഗുരുതരമായ കരൾ രോഗവും ഇദ്ദേഹത്തിനു ബാധിച്ചിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. വധഭീഷണി നിലനിൽക്കുന്നതിലുള്ള ഭയം മൂലം അദ്ദേഹം മാനസിക സമ്മർദ്ദത്തിനടിപ്പെട്ടതായും അമിതമായി ആഹാരം കഴിക്കുന്നതായും ദക്ഷിണകൊറിയൻ ചാരന്മാർ കഴിഞ്ഞയിടെ വെളിപ്പെടുത്തിയിരുന്നു.

പിതാവ് കിം ജോങ് ഇൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതോടെ 2011ലാണ് കിം ജോങ് ഉൻ ഉത്തരകൊറിയയുടെ ഭരണനേതൃത്വം ഏറ്റെടുത്തത്. കഴിഞ്ഞ ജൂലൈയിൽ രാജ്യം സ്വന്തമായി വികസിപ്പിച്ചെടുത്ത ആദ്യ ഭൂഖണ്ഡാന്തര മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. പിന്നാലെ ഉത്തരകൊറിയയ്‌ക്കെതിരായ അമേരിക്കൻ നീക്കങ്ങളും കൂടുതൽ ശക്തമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രപും കിം ജോങ് ഉന്നുമായുള്ള വാക്‌പോര് മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമാവുകയും ചെയ്തിരുന്നു.

Top