ലോകം തകർക്കാൻ വീണ്ടും കിം: ഇത്തവണ മിസൈൽ എത്തിയത് ജപ്പാനെ ലക്ഷ്യമിട്ട്

ഇന്റർനാഷണൽ ഡെസ്‌ക്

സോൾ: ലോകം തന്നെ തകർത്തു തരിപ്പണമാക്കാൻ ശേഷിയും വൻ വിസ്‌ഫോടന ശേഷിയുമുള്ള അത്യാധുനിക മിസൈലുമായി ജപ്പാനെ ലക്ഷ്യമിട്ട് ഉത്തരകൊറിയൻ ഏകാധിപതി കിം. ലോകം നശിപ്പിക്കാൻ ശേഷിയുള്ള മിസൈൽ ജപ്പാന്റെ കടലിടുക്കിൽ വന്ന് പതിച്ചതോടെ ലോകം ആശങ്കയിലായി.
അൻപതു മിനിട്ട് പറന്ന ശേഷം മിസൈൽ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിൽ പതിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ തുടർന്ന്, സ്ഥിതിഗതികൾ വിലയിരുത്താൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി.

ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് ആണ് മിസൈൽ വിക്ഷേപണ വാർത്ത ആദ്യം പുറത്തുവിട്ടത്.

തുടർന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങിൽ നിന്നാണ് മിസൈൽ പ്രയോഗിച്ചത്.

ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈൽ തൊടുത്തു.

എന്നാൽ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.

ഏതാനും ദിവസങ്ങൾക്കകം ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നൽകിയതിനു തൊട്ടുപിന്നാലെയാണിത്.

കൊറിയ മിസൈൽ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നൽകുന്ന റേഡിയോ സിഗ്നലുകൾ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

മുൻപും ഉത്തര കൊറിയ ജപ്പാനു മുകളിലൂടെ മിസൈൽ പറത്തിയിരുന്നു.

Top