സൈന്യത്തിലെ വനിതകൾക്ക് ബലാത്സംഗ പരിശോധന: കിമ്മിന്റെ പട്ടാളത്തിൽ കൊടിയ പീഡനം

ഇന്റർനാഷണൽ ഡെസ്‌ക്

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നി്‌ന്റെ സൈന്യത്തിൽ ചേരാനെത്തുന്ന പെൺകുട്ടികൾക്കു ശാരീരിക പരിശോധനയുടെ പേരിൽ നേരിടേണ്ടി വരുന്നത് ക്രൂരമായ ബലാത്സംഗം. കിമ്മിന്റെ അന്തപ്പുരത്തിൽ പെൺകുട്ടികളെ നഗ്നരായി 24 മണിക്കൂർ നിർത്തുന്നതും, കിം ലൈംഗികത രുചിച്ചു നോക്കുന്നതുമാണ് പട്ടാളത്തിലേയ്ക്കു ചേരാനുള്ള ആദ്യ കടമ്പ. ഇതിനു പിന്നാലെയാണ് സൈനിക മേധാവിമാർ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത്.
കിം ജോംഗ് ഉന്നിന്റെ  ഉത്തര കൊറിയൻ സൈന്യത്തിലെ വനിതാ സൈനികർക്കു നേരെ നടക്കുന്നത് കൊടിയ പീഡനമെന്ന് വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് മുൻ വനിതാ സൈനിക ഉദ്യോഗസ്ഥ തന്നെയാണ്.ഉന്നത സൈനിക ഉദ്യോഗസ്ഥരിൽ നിന്നും മൃഗീയമായ ബലാൽസംഗമാണ് ഇവർക്ക് പലപ്പോളും നേരിടേണ്ടി വരുന്ന്.ശുചിത്വമില്ലായ്മയും ജോലി ഭാരവും നിമിത്തം വളരെ നേരത്തെ ആർത്തവം നിലക്കുന്നു. ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു.സ്ത്രീ കമാൻഡോകളുടെ ക്യാമ്പിൽ താമസിക്കുന്ന കമാൻഡർ അവരെ തുടർച്ചയായി ബലാത്സംഗം ചെയ്യുക പതിവാണെന്നും സൈന്യത്തിൽ നിന്ന് രക്ഷപെട്ട ലീ സൊ യെവൻ ബി ബി സിയോടുവെളിപ്പെടുത്തു.10വർഷത്തോളം സൈനികയായിരുന്നു ലീ. തന്റെ സഹപ്രവർത്തകർ ക്രൂരമായ ലൈംഗിക വേഴ്ച്ചകൾക്ക് നിർബ്നധിതരായിട്ടുണ്ടെന്ന് ഇവർ പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർച്ചയായ പരിശീലനം, ആഹാരക്കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് വനിതാ സൈനികർ നേരിടുന്നത്. തുടർച്ചയായ പരിശീലനത്തെത്തുടർന്ന് ആറു മാസമാകുമ്പോഴേക്ക് മിക്കവരുടെയും ആർത്തവം നിലക്കുന്നു. ഒരുതരത്തിൽ ഇത് വലിയൊരാശ്വസമായി അവർ കാണുന്നു. തണുത്ത കാലാവസ്ഥയിൽ കുളിക്കാൻ ചൂടുവെള്ളമില്ല. ഹോസിലൂടെ വരുന്ന വെള്ളത്തിൽ തവളയും പാമ്പുമൊക്കെ ധാരാളം.

ഉത്തരകൊറിയയിലെ പെൺകുട്ടികൾ ഏഴു വർഷം സൈനിക സേവനം ചെയ്യണമെന്നാണ് നിബന്ധന. 18 വയസ്സ് പൂർത്തിയാവുന്നത് മുതൽ പെൺകുട്ടികൾ സൈനിക സേവനത്തിനെത്തണം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 18 നും 25 നും ഇടയിലുള്ളവർ സൈന്യത്തിൽ നിറയും. സ്പോർട്സിലും സംഗീതത്തിലും മികവ് പുലർത്തുന്ന ഗിഫ്റ്റഡ് ടാലെന്റ്സ്നു മാത്രമാണ് ഇതിൽ നിന്ന് മാറി നില്ക്കാൻ കഴിയുക. കടുത്ത ദാരിദ്ര്യം നില നിൽക്കുന്ന ഉത്തരകൊറിയയിൽ പോഷകാഹാരക്കുറവു മൂലം നിരവധി കുട്ടികളാണ് ഓരോ വർഷവും മരിക്കുന്നത്.

Top