വ്യത്യസ്തയായി വസ്ത്രം ധരിച്ച് അവസാനം പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഒരു ശ്രീലങ്കന്‍ വധു. കൊളംബോയിലാണ് സംഭവം.
ലോകറെക്കോര്‍ഡ് എന്ന ലക്ഷ്യം വെച്ചായിരുന്നു വധു ഇത്രയും 3.2 കിലോമീറ്റര്‍ നീളമുള്ള സാരി അണിഞ്ഞെത്തിയത്. നീളന്‍ സാരി പിടിച്ച് 250 തോളം സ്‌കൂള്‍ കുട്ടികളും വധുവിന്റെ പിന്നാലെ നടന്നതോടെ സംഭവം വൈറലായി. എന്നാല്‍ ശിശു സംരക്ഷണ സമിതിയുടെ ഇടപെടലോടെ വധുവിന്‍റെ കളി കാര്യമായി. ഇപ്പോള്‍ വധുവിനെതിരെ അന്വേഷണം നടന്നുവരുകയാണ്. കാന്‍ഡി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ക്ലാസ് സമയത്തായിരുന്നു സാരി പിടിക്കാനായി നിയോഗിച്ചത്. നടുറോഡിലൂടെ കിലോമീറ്ററുകള്‍ നീളത്തിലുള്ള സാരിയുടെ തുമ്പ് പിടിച്ച് കുട്ടികള്‍ പൊരിവെയിലത്ത് നടന്നതും കുട്ടികളുടെ പഠന സമയം നഷ്ടപ്പെടുത്തിയതും വിമര്‍ശനങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ, ദേശീയ ശിശു സംരക്ഷണ സമിതി അന്വേഷണം ആരംഭിച്ചു. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചെക്കാമെന്നാണ് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുക അവരുടെ അഭിമാനം വ്രണപ്പെടുത്തുക, സുരക്ഷയ്ക്ക് ഭംഗം വരുത്തുക തുടങ്ങിയവയെല്ലാം ക്രിമിനല്‍ കുറ്റമാണെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
3.2 കിലോമീറ്റര്‍ നീളമുള്ള വിവാഹസാരി പിടിച്ച് 250 കുട്ടികള്‍; വധുവിനെതിരെ അന്വേഷണം; പത്ത് വര്‍ഷം തടവിനും സാധ്യത
Tags: kolambian bride